മാസ്ക് ധരിച്ചില്ല; ബാങ്കിലെത്തിയ റെയിൽവേ ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത് സുരക്ഷാ ജീവനക്കാരൻ
ലഖ്നോ: മാസ്ക് ധരിക്കാതെ ബാങ്കിലെത്തിയ റെയിൽവേ ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത് സുരക്ഷാ ജീവനക്കാരൻ. യു.പിയിലെ ബറേലിയിലാണ് സംഭവം. ബാങ്ക് ഓഫ് ബറോഡയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വെടിയുതിർത്തത്. റെയിൽവേ ജീവനക്കാരനായ രാജേഷ് കുമാറിനാണ് പരിക്കേറ്റത്.
രാജേഷ് കുമാറിനെ ബറേലി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സുരക്ഷാ ജീവനക്കാരനായ കേശവ് പ്രസാദ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാസ്ക് ധരിക്കാതെ എത്തിയ രാജേഷ് കുമാറിനെ ബാങ്കിലേക്ക് കടത്തിവിടാനാവില്ലെന്ന് സുരക്ഷാ ജീവനക്കാരൻ പ്രസാദ് മിശ്ര നിലപാടെടുത്തു.തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇതിനൊടുവിൽ മിശ്ര രാജേഷ് കുമാറിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.
രാജേഷ് കുമാറുമായുള്ള വാക്കേറ്റത്തിനിെട അബദ്ധത്തിൽ വെടിപൊട്ടിയതാന്നൊണ് പ്രസാദ് മിശ്ര െപാലീസിന് നൽകിയിരിക്കുന്ന മൊഴി. ലൈസൻസുള്ള തോക്കിൽ നിന്നാണ് സുരക്ഷാ ജീവനക്കാരൻ വെടിയുതിർത്തിരിക്കുന്നതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും യു.പി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.