പിടിച്ചെടുത്ത ആയുധനിർമാണ സാമഗ്രികളുമായി സുരക്ഷസേന 

മാവോവാദി ആയുധനിർമാണകേന്ദ്രം തകർത്ത് സുരക്ഷസേന

ഛത്തീസ്ഗഡ്: സുക്മ ജില്ലയിൽ സുരക്ഷസേന നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി. ഓപറേഷൻ പ്രഹാർ എന്ന പേരിലാണ് തിരച്ചിൽ. മാവോവാദികളുടെ അനധികൃത ആയുധനിർമാണ കേന്ദ്രം പൊളിച്ചുമാറ്റി. വലിയ തോതിലുള്ള സ്ഫോടകവസ്തു ശേഖരവും യന്ത്രസാമഗ്രികളും പിടിച്ചെടുത്തു. പൊലീസ് സൂപ്രണ്ട് കിരൺ ചവാന്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. നക്സലൈറ്റുകൾ ഏതോ ഗൂഢപദ്ധതിയുമായാണ് ആയുധശേഖരവും നിർമാണവും നടത്തിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. നക്സലൈറ്റ് ബാധിത ജില്ലയായ സുക്മയിൽ സുരക്ഷസേന ക്യാമ്പ് ചെയ്യുകയാണ്. ആരെയും പിടികൂടാനായിട്ടില്ല.

ആയുധനിർമാണ കേന്ദ്രത്തിൽനിന്ന് വലിയ ബി.ജി.എൽ (ബാരൽ ഗ്രനേഡ് ലോഞ്ചർ) ലോഞ്ചറുകൾ നിർമിക്കുന്നത് ഉൾപ്പെടെ മറ്റു സ്ഫോന ശേഷിയുള്ള ആയുധങ്ങൾ നിർമിച്ചതായി സംശയിക്കുന്നു. മാലിന്യക്കൂമ്പാരത്തിൽ ആയുധങ്ങൾ, ബിജിഎൽ ലോഞ്ചറുകൾ, അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.സുക്മ പോലുള്ള വന​പ്ര​​ദേശങ്ങളിൽ സുരക്ഷസേനയുടെ ക്യാമ്പുകൾ സ്‍ഥാപിച്ചതിനാൽ ​മാവോയിസ്റ്റ് നീക്കങ്ങളിൽ വൻ കുറവ് വന്നിട്ടുണ്ടെന്നത്

ശ്രദ്ധേയമാണ്. സുരക്ഷാ സേനയിൽ നിന്നുള്ള സമ്മർദവും വിജയകരമായ പ്രവർത്തനങ്ങളും മാവോയിസ്റ്റുകളെ അവരുടെ ഒളിത്താവളങ്ങളിൽ നിന്നും ആയുധശേഖരങ്ങളിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നുണ്ട്. തലക്ക് ​ലക്ഷങ്ങൾ വിലപറഞ്ഞിട്ടുള്ള മാവോവാദി തലവൻമാർ പിടിയിലായതും സുരക്ഷാസേനയുടെ തുടർച്ചയായ പരിശോധനകളും മാവോവാദി സാന്നിധ്യം മേഖലയിൽ കുറഞ്ഞിട്ടുള്ളതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഏറ്റുമുട്ടലുകളിൽ ​ മാവോവാദികൾ ​കൊല്ലപ്പെടുകയോ മാരക പരിക്കേൽക്കുന്നവർ പിന്നീട് തിരിച്ചെത്താത്ത വിധം പിന്തുടരുന്ന പരിശോധനകളും സേനയുടെ വിജയമാണ്.

Tags:    
News Summary - Security forces destroy Maoist arms manufacturing facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.