Anil ambani

വായ്പ തട്ടിപ്പ്​: ഹൈകോടതിയിൽ അനിൽ അംബാനിക്ക്​ തിരിച്ചടി

മും​ബൈ: വാ​യ്പാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​മു​ഖ വ്യ​വ​സാ​യി അ​നി​ൽ അം​ബാ​നി​ക്കും റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​നും എ​തി​രാ​യ ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി ത​ട​ഞ്ഞ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി ബോം​ബെ ഹൈ​കോ​ട​തി. വാ​യ്പ വ​ക​മാ​റ്റി​യ​ത്​ അ​ട​ക്ക​മു​ള്ള ത​ട്ടി​പ്പു​ക​ൾ ഫോ​റ​ൻ​സി​ക്​ ഓ​ഡി​റ്റി​ങ്ങി​ൽ ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്​ ബാ​ങ്ക്, ഐ.​ഡി.​ബി.​ഐ ബാ​ങ്ക്, ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ എ​ന്നി​വ അ​നി​ലി​ന്റെ​യും റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്റെ​യും അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ അ​നി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ന​ട​പ​ടി ത​ട​ഞ്ഞ്​ ബോം​​ബെ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ബാ​ങ്കു​ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ്​ തി​ങ്ക​ളാ​ഴ്ച ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി​യു​ണ്ടാ​യ​ത്​. സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ നി​യ​മ​വി​രു​ദ്ധ​വും അ​നു​ക​ര​ണീ​യ​മ​ല്ലാ​ത്ത​തു​മാ​ണെ​ന്ന്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കും​വ​രെ വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന അ​നി​ൽ അം​ബാ​നി​യു​ടെ അ​പേ​ക്ഷ​യും കോ​ട​തി ത​ള്ളി.

Tags:    
News Summary - Loan fraud: Anil Ambani suffers setback in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.