ഡൽഹിയിൽ മലയാളി ഹൽഖ ഒരുക്കിയ റമദാൻ സുഹൃദ് സംഗമം

സഹവർത്തിത്വത്തിന്‍റെ സന്ദേശവുമായി ഡൽഹിയിൽ റമദാൻ സുഹൃദ് സംഗമം

ന്യൂഡൽഹി: മലയാളികളുടെ സഹവർത്തിത്വം  ഉത്തരേന്ത്യക്കും പകർന്നു നൽകണമെന്ന സന്ദേശത്തോടെ ഡൽഹി മലയാളി ഹൽഖ ഒരുക്കിയ റമദാൻ സുഹൃദ് സംഗമത്തിൽ ജാതി മതഭേദമന്യേ ആയിരത്തിലേറെ പേർ പ​ങ്കെടുത്തു. ജാതി മത വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം ഒരുമിച്ച് കൂടുന്നത് കേരളത്തിലാണ് കാണാൻ കഴിഞ്ഞിരുന്നതെന്നും ആ മൂല്യം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുമുള്ളവർക്ക് പകർന്ന് കൊടുക്കേണ്ടത് ഉത്തരവാദിത്തമായി മലയാളികൾ കാണണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി സാഹിബ് അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി അബുൽ ഫസൽ എൻക്ലേവിലെ സ്കോളർ സ്കൂൾ ഗ്രണ്ടിൽ ഒരുക്കിയ ചടങ്ങിൽ ജാമിഅ ഹംദർദ് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സഖി ജോൺ, ഡൽഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. സച്ചിൻ, കേരള മുസ്‍ലിം വെൽഫെതർ ​അസോസിയേഷൻ ജനറൽ സെക്രട്ടറി അജ്മൽ മുഫീദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. എസ് ഐ ഒ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ അനീസ് റഹ്മാൻ റമദാൻ സന്ദേശം നൽകി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ പ്രസിഡൺ റമീസ് ഇ.കെ, സയ്യിദ് മർസൂഖ് ബാഫഖി തങ്ങൾ (കെ.എം.സി.സി) തുടങ്ങിയവർ സംബന്ധിച്ചു. ഡൽഹി മലയാളി ഹൽഖ പ്രസിഡണ്ട് നൗഫൽ പി.കെ അധ്യക്ഷനായിരുന്നു.

വൈസ് പ്രസിഡണ്ട് നിയാസ് സ്വാഗതവും നജോയിൻ്റ് സെക്രട്ടറി സഫാൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ, മലർവാടി, ഹിറാ മോഡൽ സ്കൂൾ, ഖുർആൻ സ്റ്റഡി സെൻറർ എന്നിവയു​ടേതടക്കം സ്റ്റാളുകളും മറ്റു മത്സര പരിപാടികളും സംഗമത്തി​നെറ ഭാഗമായി ഉണ്ടായിരുന്നു.

Tags:    
News Summary - Ramadan Friends Gathering in Delhi with a Message of Coexistence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.