ഉത്സവകാലങ്ങളിലെ വിമാന നിരക്ക് വർധന ഗുരുതര വിഷയമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ൽ സ്വ​കാ​ര്യ വി​മാ​ന ക​മ്പ​നി​ക​ൾ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത് ഗു​രു​ത​ര വി​ഷ​യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ നാ​ലാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം​നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തോ​ട് നി​ർ​ദേ​ശി​ച്ചു.

വി​ഷ​യം ഗു​രു​ത​ര​മാ​യ​തി​നാ​ലാ​ണ് 32 ഹ​ര​ജി​ക​ൾ അ​നു​വ​ദി​ച്ച​തെ​ന്ന് കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ സ​ന്ദീ​പ് മേ​ത്ത​യോ​ട് വ്യ​ക്ത​മാ​ക്കി. നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ മാ​ർ​ഗ നി​ർ​ദേ​ശം വേ​ണ​​മെ​ന്നും ഹ​ര​ജി​ക​ളി​ലെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ബോ​ധി​പ്പി​ച്ചു. മാ​ർ​ച്ച് 23ന് ​തു​ട​ർ വാ​ദം കേ​ൾ​ക്കും. അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ഇ​ട​പെ​ടു​മെ​ന്ന് സു​പ്രീം​കോ​ട​തി ജ​നു​വ​രി 19ന് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

Tags:    
News Summary - Supreme Court says increase in airfares during festive season is a serious issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.