‘പ്രധാനമന്ത്രിയുടെ ഭയത്തിന് കാരണം എപ്സ്റ്റീൻ ഫയലും അദാനിക്കെതിരായ കേസും’; ഇന്ത്യക്ക് ഒന്നും കിട്ടാത്ത വ്യാപാര കരാർ നാണക്കേടെന്നും രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണമില്ലാത്ത സംസാരം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എ.​​ഐ ഉച്ചകോടിയിലെ കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. നാണക്കേട് എന്താണെന്ന് പറഞ്ഞുതരാമെന്നും യു.എസിന് മുന്നിൽ താങ്കൾ കാണിച്ചതും രാജ്യത്തെ വിറ്റതുമാണ് നാണക്കേടെന്നും രാഹുൽ തുടർന്നു.

“മിത്രങ്ങളായ അദാനിക്കും അംബാനിക്കും ഉചിതമായത് ചെയ്യൂ. രാജ്യത്തിന്റെയും കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട, ഇടത്തരം സംരംഭകരുടെയും സംരക്ഷണത്തിനായി നിലകൊള്ളുന്ന കോൺഗ്രസ് പ്രവർത്തകർ മോദിയെ ഭയന്ന് ഒരടി പിന്നോട്ട് പോകില്ല. പ്രധാനമന്ത്രിയുടെ കണ്ണുകളിൽ കാണുന്ന ഭയത്തിന് കാരണം നാരവനെയും പുസ്തകവുമല്ല. എപ്സ്റ്റീൻ ഫയലും അദാനിക്കെതിരായ കേസുമാണ്. അഹിംസയും ജനാധിപത്യത്തിലെവിയോജിപ്പും രാജ്യത്തി​ന്റെ അടിസ്ഥാനമാണ്. ഗാന്ധിജിയും ഭഗത് സിങ്ങുമാണ് ഈ വഴി കാണിച്ചുതന്നത്. ഇതിനെ മോദി എന്തിനാണിത്ര ഭയക്കുന്നത്?” -രാഹുൽ ചോദിച്ചു.

ഇന്ത്യക്ക് ഒന്നും കിട്ടാത്ത യു.എസ് വ്യാപാര കരാറാണ് ഏറ്റവും വലിയ നാണക്കേട്. രാജ്യത്തെയൊന്നാകെ അ​മേരിക്കക്ക് വിറ്റതാണ്. എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെയും സുഹൃത്തുക്കളുടെയും പേരുകൾ ഒരുമിച്ചു വന്നിട്ടുണ്ട്. അദാനിയൂടെ പേരിലുള്ള കേസ് ബി.ജെ.പിക്കും അവരുടെ ഫിനാൻഷ്യൽ ആർക്കിടെക്റ്റിനുമാണെന്ന് രാജ്യത്തിനറിയാമെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - Modi's fear is Epstein file and the case against Adani, says Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.