അതിർത്തിയിൽ നിന്ന് രണ്ട് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു

ജമ്മു: സംശയകരമായ നിലയിൽ അതിർത്തിയിൽ കണ്ടെത്തിയ രണ്ട് പാക് പൗരന്മാരെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. ഒരാളെ പാകിസ്താനിലെ അസ്റ്റില്ലയിൽ നിന്നും മറ്റൊരാളെ പാക്കധീന കശ്മീരിൽ നിന്നുമാണ് പിടികൂടിയത്.

പട്രോളിങ്ങിനിടെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള അസ്റ്റില്ലയിൽ നിന്ന് 32 കാരനെ സംശയകരമായ നിലയിൽ കണ്ടെത്തുകയായിരുന്നു. അബു ബക്കർ എന്ന ഇയാളെ സൈന്യം കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പൊലീസിന് കൈമാറി.

ആർമിയും പൊലീസും ചേർന്നാണ് പാക്കധീന കശ്മീരിലെ സൗജൻ സെക്ടറിൽ നിന്ന് 41 കാരനെ പിടികൂടിയത്. മുഹമ്മദ് റഷീദ് ഖാൻ എന്ന ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ആഴ്ച അതർത്തിയിൽ മൂന്ന് പേരെ പിടികൂടിയിരുന്നു. ഇവരിലൊരാൾ പാക് പൗരനും മറ്റൊരാൾ ലശ്കർ-ഇ-ത്വയ്ബ പ്രവർത്തകനുമാണ് എന്ന് കരുതുന്നു.

Tags:    
News Summary - Security Forces Arrest 2 Pakistan Nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.