ബി.ജെ.പിക്ക്​ പ്രതിബദ്ധതയുള്ളത്​ മതേതരത്വത്തോട്​ -മുഖ്​താർ അബ്ബാസ്​ നഖ്​വി

ന്യൂഡൽഹി: മതേതരത്വത്തിനോട്​ ബി.ജെ.പിക്ക്​ ഭരണഘടനാപരവും ധാർമികവുമായ പ്രതിബദ്ധതയുണ്ടെന്ന്​ കേന്ദ്ര ന്യൂനപക്ഷ വകുപ്പ്​ ​മന്ത്രിയും ബി.ജെ.പി നേതാവുമായ മുഖ്​താർ അബ്ബാസ്​ നഖ്​വി. പക്ഷേ കപട മതേതര വാദികൾ മതേതരത്വത്തെ വോട്ട്​ പിടിക്കുന്നതിനുള്ള മാർഗമായി ഉപയോഗിക്കുകയാണെന്നും നഖ്​വി പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ മോർച്ച നാഷനൽ എക്​സിക്യൂട്ടീവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നരേന്ദ്രമോദിയുടെ ക്ഷേമ പദ്ധതികളിൽ നിന്നും ധാരാളം ന്യൂനപക്ഷങ്ങൾക്ക്​ ഗുണം ലഭിച്ചു. മോദി സർക്കാർ പാവങ്ങൾക്ക്​ വീട്​ നിർമിക്കുകയും സൗജന്യമായി പാചകവാതകം നൽകുകയും കർഷകർക്ക്​ പണം നൽകുകയും ചെയ്​തു.

​ന്യൂനപക്ഷ വോട്ടുകളുടെ വ്യാപാരികളായ രാഷ്​ട്രീയപ്പാർട്ടി ഇ​ത്രയും കാലം തന്ത്രങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയായിരുന്നു. അവർ ഭയത്തിന്‍റെയും മതത്തിന്‍റെയും അഭ്യൂഹങ്ങളുടെയും പേരിൽ വോട്ട്​ കൈക്കലാക്കി. മോദി സർക്കാറിന്‍റെ മുദ്രാവാക്യം 'സബ്​കാ സാത്​, സബ്​്കാ വികാസ്​, സബ്​കാ വിശ്വാസ്​, സബ്​കാ പ്രയാസ്' എന്നതാണ്​. പ്രതിപക്ഷ പാർട്ടികളുടെ വഞ്ചന മനസ്സിലാക്കിയ ന്യൂനപക്ഷങ്ങൾ ഇപ്പോൾ പ്രധാനമന്ത്രിയുടേയും ബി.ജെ.പിയുടേയും നയങ്ങൾക്കൊപ്പമാണ്​'' - മുഖ്​താർ അബ്ബാസ്​ നഖ്​വി പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.