റഫാൽ: ചോർത്തിയ രേഖകൾ ദേശീയ സുരക്ഷയെ ബാധിക്കുന്നതെന്ന് കേന്ദ്രം

ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ചോർന്ന രേഖകൾ അതീവ സുരക്ഷാ പ്രധാന്യമുള്ളതാണെന്ന് കേന്ദ്ര സർക്കാർ. റഫ ാൽ ഇടപാടുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹരജികളിൽ വ്യാഴാഴ്ച സുപ്രീംകോടതിയിൽ വാദം കോൾക്കാനിരിക്കെ കേന്ദ്രം സമർ പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു.

യുദ്ധവിമാനത്തിൻെറ ശേഷിയുമായി ബന്ധപ്പെട്ട രേഖ കൾ ചോർന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്ന് പ്രതിരോധ മന്ത്രാലയം സത്യവാങ്മൂലത്തിൽ പറയുന്നു. രേഖകൾ വ്യാപകമായി പ്രചരിപ്പിച്ചെന്നും ഇത് രാജ്യത്തിൻെറ ശത്രുക്കളിലെത്താൻ സഹായിച്ചെന്നും ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും സത്യവാങ് മൂലത്തിൽ പറയുന്നു.

രഹസ്യ രേഖകൾ അനുമതിയില്ലാതെ പകർപ്പെടുത്തത് മോഷണമാണ്. ഈ രേഖകൾ ഒൗദ്യോഗിക രഹസ്യ നിയമത്തിന് പരിധിയിലുള്ളതാണ്. കേന്ദ്ര അനുമതി ഇല്ലാതെ രേഖകൾ പരസ്യമാക്കാനാവില്ല. രേഖകൾ പകർത്തിയവർ വിദേശരാജ്യവുമായി ഇന്ത്യയുണ്ടാക്കിയ കരാർ ലംഘിച്ചെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

ഫ്രാൻസിൽ നിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിലെ അഴിമതികൾ പുറത്തു കൊണ്ടു വന്ന ഹിന്ദു ദിനപത്രത്തെ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിൻറെ പുതിയ സത്യവാങ്മൂലം. റഫാൽ ഇടപാടിൽ നരേന്ദ്ര മോദി സർക്കാറിന് ക്ലീൻ ചിറ്റ് നൽകിയ സുപ്രിംകോടതി വിധിക്കെതിരെ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് റിവ്യൂ ഹരജി സമർപിച്ചത്.

Tags:    
News Summary - Secret Rafale Papers Available To Enemy, Security Risk: Centre To Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.