Posted On
date_range Updated On
date_range രക്തം സ്വീകരിച്ച മറ്റൊരു യുവതിക്കുകൂടി എച്ച്.െഎ.വി ബാധ
ചെന്നൈ: തമിഴ്നാട്ടിൽ രക്തം സ്വീകരിച്ച മറ്റൊരു യുവതിക്കുകൂടി എച്ച്.െഎ.വി ബാധ. സർക്കാർ ആശുപത്രിയി ലെ രക്തബാങ്കിൽനിന്ന് രക്തം സ്വീകരിച്ച ഗർഭിണിക്കാണ് എച്ച്.െഎ.വി ബാധിച്ചത്. വിളർച്ചയെ തുടർന്ന് ചികിത്സ തേടിയ 20കാരിക്കാണ് ഇൗ ദുര്യോഗം.
ചാനലിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഗർഭിണിയായിരിക്കെ കഴിഞ്ഞ ഏപ്രിലിൽ രക്തം സ്വീകരിച്ചിരുന്നതായി ഇവർ വെളിപ്പെടുത്തി. പിന്നീട് ആഗസ്റ്റിൽ ആശുപത്രിയിൽനിന്ന് ആവശ്യപ്പെട്ടതുപ്രകാരം രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.െഎ.വി സ്ഥിരീകരിച്ചത്. എന്നാൽ, ഇക്കാര്യം ആശുപത്രി അധികൃതർ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.