ന്യൂഡൽഹി: കുടിയേറ്റക്കാരുമായി യു.എസിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഇന്ത്യയിലെത്തും. 119 അനധികൃത കുടിയേറ്റക്കാരായിരിക്കും വിമാനത്തിലുണ്ടാവുക. പഞ്ചാബിലെ അമൃത്സറിൽ വിമാനം ഇറങ്ങും. അമേരിക്കൻ സൈനിക വിമാനത്തിലായിരിക്കും ഇന്നും കുടിയേറ്റക്കാരെ നാട്ടിലെത്തിക്കുക.
സി-17 യു.എസ് സൈനിക വിമാനം പഞ്ചാബിൽ നിന്നുള്ള 63 പേർ ഹരിയാനയിൽ നിന്നുള്ള 33 പേർ ഗുജറാത്ത്-8, യു.പി -3, രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള രണ്ട് പേർ. ഗോവ, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോരുത്തരേയുമാണ് ഇന്ന് നാട്ടിലെത്തിക്കുക.
ഇന്ന് രാത്രി 10 മണിയോടെ വിമാനം പഞ്ചാബിലെത്തും. കഴിഞ്ഞയാഴ്ച 104 അനധികൃത കുടിയേറ്റക്കാരെ നാട്ടിലെത്തിച്ചിരുന്നു. അന്നും സൈനിക വിമാനത്തിൽ തന്നെയാണ് കുടിയേറ്റക്കാരെ നാട്ടിലെത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങളിൽ ആളുകളെ നാട്ടിലെത്തിക്കുമെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച രീതിയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കൈകാലുകൾ ചങ്ങല കൊണ്ട് ബന്ദിപ്പിച്ച് ഇന്ത്യക്കാരെ എത്തിച്ചതിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ വലിയ പ്രതിഷേധമാണ് ഇക്കാര്യത്തിൽ ഉയർത്തിയത്. എന്നാൽ, യു.എസ് സന്ദർശനത്തിനിടെ ഇന്ത്യക്കാരെ കൈകാലുകൾ ബന്ധിച്ച് നാട്ടിലെത്തിച്ചതിൽ മോദി പ്രതിഷേധം അറിയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.