എല്ലാ കോവിഡ്​ വകഭേദങ്ങളെയും പ്രതിരോധിക്കുന്ന 'സൂപ്പർ വാക്​സിൻ'; ഗവേഷണം പുരോഗമിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത്​ കൊറോണ വൈറസിന്‍റെ ഡൽറ്റ പ്ലസ്​ വകഭേദം ബാധിച്ച 40 കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, എല്ലാ കോവിഡ്​ വകഭേദങ്ങളെയും പ്രതിരോധിക്കുന്ന 'സൂപ്പർ വാക്​സിൻ' വികസിപ്പിച്ചെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ്​ ശാസ്​ത്രജ്​ഞരെന്ന്​ വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട്​ ചെയ്യുന്നു. നിലവിലെ മാത്രമല്ല, ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ്​ വകഭേദങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന വാക്​സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളാണ്​ വിവിധയിടങ്ങളിൽ പുരോഗമിക്കുന്നത്​.

യു.എസിലെ യൂനിവേഴ്​സിറ്റി ഓഫ്​ നോർത്ത്​ കരോലിനയിലെ ശാസ്​ത്രജ്ഞരാണ്​ ഇതുസംബന്ധിച്ച ഗവേഷണത്തിന്‍റെ മുൻപന്തിയിലുള്ളത്​. ഇത്തരം വാക്​സിൻ ഇവർ എലികളിൽ പരീക്ഷിച്ച്​ തുടങ്ങിയെന്നാണ്​ റിപ്പോർട്ട്​. രണ്ടാം തലമുറ വാക്​സിൻ എന്ന് ​വിശേഷിപ്പിക്കപ്പെടുന്ന ഈ വാക്​സിന്‍റെ പരീക്ഷണം വിജയിച്ചുകഴിഞ്ഞാൽ, എല്ലാ കോവിഡ്​ വകഭേദങ്ങളെയും പ്രതിരോധിക്കുമെന്നാണ്​ യൂനിവേഴ്​സിറ്റി ഓഫ്​ നോർത്ത്​ കരോലിനയിലെ ശാസ്​ത്രജ്ഞർ അവകാശപ്പെടുന്നത്​.

സാർസ്​ ഇനത്തിൽപ്പെട്ട വൈറസുകൾ ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന മഹാമാരികളെയും ഇതിന്​ പ്രതിരോധിക്കാനാകുമെന്നാണ്​ കണക്കുകൂട്ടൽ. ഒരേ ഇനം വൈറസിന്‍റെ രണ്ട്​ വകഭേദങ്ങളായ സാർസും കോവിഡ്​ 19ഉം ആണ്​ രണ്ട്​ ദശകങ്ങളായി ലോകത്തിന്​ ഭീഷണിയായി നിലനിൽക്കുന്നത്​. സാർസും കോവിഡ്​ 19ഉം ബാധിച്ച എലികളിലാണ്​ പുതിയ രണ്ടാം തലമുറ വാക്​സിന്‍റെ പരീക്ഷണങ്ങൾ നടക്കുന്നത്​. ഇതിലൂടെ എലികളിൽ ആന്‍റി ബോഡിയുണ്ടാക്കാൻ കഴിഞ്ഞാൽ അത്​ വലിയ നേട്ടമായിരിക്കുമെന്ന്​ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എലികളിലെ പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം ഇത്​ മനുഷ്യരിൽ പരീക്ഷിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അവർ പറഞ്ഞു.

മഹാരാഷ്​ട്രയിൽ 21ഉം മധ്യപ്രദേശിൽ ആറും കേരളം, തമിഴ്​നാട്​എന്നിവിടങ്ങളിൽ മൂന്ന്​ വീതവും കർണാടകയിൽ രണ്ടും പഞ്ചാബ്​, ആന്ധ്രപ്രദേശ്​, ജമ്മു എന്നിവിടങ്ങളിൽ ഒന്ന്​ വീതവും ഡൽറ്റ പ്ലസ്​ കോവിഡ്​ വകഭേദമാണ്​ ഇന്ത്യയിൽ ക​​ണ്ടെത്തിയിരിക്കുന്നത്​. ഈ സാഹചര്യത്തിൽ 'സൂപ്പർ വാക്​സിൻ' സംബന്ധിച്ച ഗവേഷണങ്ങളെ ഏറെ പ്രതീക്ഷയോടെയാണ്​ ഇന്ത്യയും നോക്കിക്കാണുന്നത്​.  

Tags:    
News Summary - Scientists to develop 'super vaccine' that can fight all variants of Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.