ഉത്തർപ്രദേശിലെ സ്കൂളിൽ ഉച്ചഭക്ഷണം ചപ്പാത്തിയും ഉപ്പും

ലക്നോ: ഉത്തർപ്രദേശിലെ ഗവ. പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയത് ചപ്പാത്തിയും ഉപ്പും. കുട്ടികൾക്ക് പോഷക സമ്പു ഷ്ടമായ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയിലാണ് ചപ്പാത്തിയും ഉപ്പും വിതരണം ചെയ്തത്. പശ്ചിമ ബംഗാളിലെ സ്കൂളിൽ കുട്ടികൾക ്ക് ചോറിനൊപ്പം ഉപ്പും നൽകിയതിനു പിന്നാലെയാണ് യു.പിയിലെ സംഭവം.

മിർസാപൂരിലെ ഷിയൂരിൽ സ്കൂളിൽ കുട്ടികൾ റൊട്ടിയും ഉപ്പും കഴിക്കുന്ന ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ ജില്ല മജിസ്ട്രേറ്റിന്‍റെ ശ്രദ്ധയിൽപെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. കൂടാതെ, ജമാൽപൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് വിശദീകരണം തേടിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ ചിൻസുരയിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം ഉപ്പ് നൽകിയ സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു.

രാജ്യത്തെ സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യാൻ വർഷം 12,000 കോടി ചെലവഴിക്കുമ്പോഴാണ് ഈ അവസ്ഥ.

Tags:    
News Summary - school children get salt roti in up-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.