സോനം വാങ്ചുക്

സോനം വാങ്ചുകിന്റെ അറസ്റ്റ്: മോചനം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ദേശീയ സുരക്ഷ നിയമം ചുമത്തി തടവിലിട്ടതിനെ ചോദ്യം ചെയ്ത ഭാര്യ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വാങ്ചുകിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ഹരജിയിൽ ഗീതാഞ്ജലി ആങ്മോ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹരജി ഒക്ടോബർ ആറിന് പരിഗണിക്കാനാണ് സുപ്രീംകോടതി പട്ടികപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. വാങ്ചുകി​നെ തടവിലിട്ടത് അന്യായമായാണെന്നും ഭരണഘടന വിരുദ്ധമാണെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സെപ്റ്റംബർ 26നാണ് വാങ്ചുകിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി സ്വന്തം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് വാങ്ചുകിനെ പാർപ്പിച്ചിരിക്കുന്നത്. വിചാരണ കൂടാതെ 12 മാസം തടവിലിടാൻ അനുമതി നൽകുന്നതാണ് നാഷനൽ സുരക്ഷ നിയമം(എൻ.എസ്.എ).

അതോടൊപ്പം ഭർത്താവിനെ നേരിൽ കാണാനും ഫോണിൽ സംസാരിക്കാനും അനുവദിക്കണമെന്ന് അഭ്യർഥിച്ച് ഗീതാഞ്ജലി ആഭ്യന്തരമന്ത്രാലയം, ലഡാക്ക് ഭരണകൂടം, ലെ ഡെപ്യൂട്ടി കമീഷണർ, ജോധ്പൂർ ജയിൽ സൂപ്രണ്ട് എന്നിവർക്കും അപേക്ഷ നൽകിയിട്ടുണ്ട്.

ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് സോ​നം വാ​ങ്ചു​ക് നി​രാ​ഹാ​ര സ​മ​രം ന​യി​ച്ചത്. ലേ ​അ​പ്പ​ക്സ് ബോ​ഡി (എ​ൽ.​എ.​ബി) കാ​ർ​ഗി​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (കെ.​ഡി.​എ) എ​ന്നീ കൂ​ട്ടാ​യ്മ​ക​ൾ സം​യു​ക്ത​മാ​യി സം​സ്ഥാ​ന പ​ദ​വി​ക്കാ​യി ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന സ​മ​ര​മാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യി പൊ​ലീ​സ് വെ​ടി​വെ​പ്പി​ലും നാ​ലു​ പേ​രു​ടെ മ​ര​ണ​ത്തി​ലും ക​ലാ​ശി​ച്ച​ത്.എന്നാൽ, നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​നും 80 പേ​രു​ടെ പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ സം​ഘ​ർ​ഷ​ത്തിന് പിന്നാലെ വാ​ങ്ചു​ക് നി​രാ​ഹാ​രസമരം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

നി​രാ​ഹാ​രസ​മ​രം ന​യി​ച്ച​തി​ന് പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്നോ​ണം വാ​ങ്ചു​കി​നെ​തി​രെ സി.​ബി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യും വി​ദേ​ശ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​പ​ന​ത്തി​ന്റെ ലൈ​സ​ൻ​സ് കേന്ദ്ര സർക്കാർ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.ല​ഡാ​ക്കി​ന് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യ​ത്തെയാണ് സം​ഘ​ർ​ഷ​ത്തി​ൽ വാ​ങ്ചു​ക് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ല​ഡാ​ക്കി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യു​മു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ അ​സ​ന്തു​ഷ്ട​രാ​യ ചി​ല സം​ഘ​ങ്ങ​ളാ​ണ് സംഘർഷത്തിന് പി​ന്നി​ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്ര​ലാ​യം ആ​രോ​പിക്കുന്നത്.

Tags:    
News Summary - SC to hear wife’s plea challenging Sonam Wangchuk’s detention on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.