വോട്ടിങ്​ മെഷീനിൽ കൃത്രിമം: തെരഞ്ഞെടുപ്പ്​ കമീഷന്​ നോട്ടീസ്​

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീ​െൻറ കൃത്യതയും കാര്യക്ഷമതയെയും പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് സി.ബി.െഎക്ക് നോട്ടീസ് അയക്കണമെന്ന പരാതിക്കാര​െൻറ അപേക്ഷ സുപ്രീംകോടതി നിരാകരിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ അനായാസം  കൃത്രിമം കാണിക്കാമെന്നും ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ വൻതോതിൽ കൃത്രിമം നടന്നതായും രാഷ്ട്രീയ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം.എൽ ശർമ സുപ്രീംകോടതിയെ സമീപിച്ചത്.

ഉത്തർപ്രദേശ്, പഞ്ചാബ്  നിയമസഭ തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ പാർട്ടികൾക്ക് തിരിച്ചടി   നേരിട്ടത്  വോട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് ബി.എസ്.പി നേതാവ് മയാവതിയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമാണ്  രംഗത്തുവന്നത്.

വോട്ടർമാർ ഏത് ബട്ടൺ അമർത്തിയാലും വോട്ട് ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന തരത്തിലാണ് വോട്ടിങ് മെഷീൻ പ്രവർത്തിച്ചതെന്ന് മായാവതി ആരോപിച്ചിരുന്നു. മായാവതിയുടെ ആരോപണം അന്വേഷിക്കേണ്ടതാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആവശ്യപ്പെട്ടിരുന്നു. വോട്ട് രേഖപ്പെടുത്തി സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന മെഷീനുകളിൽ കൃത്രിമം നടത്താൻ ശ്രമം നടന്നതായി എ.എ.പിയും ആരോപിച്ചിരുന്നു.

അതേസമയം രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. ആരോപണം ഉന്നയിക്കുന്നവരോട് വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കുന്നത് എങ്ങനെയെന്ന്   മാതൃകകൾ കാണിച്ച് ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആർക്കും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും ബിഎസ്പിയുടെ നോട്ടീസിന് തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകിയിരുന്നു.

 

Tags:    
News Summary - SC notice to election commission electronic voting mechine tampering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.