വിവരാവകാശനിയമ​​പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നൽകാനാവില്ലെന്ന് എസ്.ബി.ഐ

ന്യൂഡൽഹി: വിവരാവകാശനിയമപ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നൽകാനാവില്ലെന്ന് എസ്.ബി.ഐ. ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് നൽകിയിട്ടുണ്ട്. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുമധ്യത്തിൽ ഉണ്ടെന്നുമാണ് എസ്.ബി.ഐയുടെ നിലപാട്. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയും തുടർന്ന് കമീഷൻ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

വിവരാവകാശ പ്രവർത്തകനായ ലോകേഷ് ബാത്രയാണ് ബോണ്ടിന്റെ വിവരങ്ങൾ തേടി എസ്.ബി.ഐ സമീപിച്ചത്. സുപ്രീംകോടതി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ മാതൃകയിൽ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ നൽകാനായിരുന്നു ബാത്ര അപേക്ഷ നൽകിയത്. എന്നാൽ, വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ ഇത് നൽകാനാവില്ലെന്നായിരുന്നു എസ്.ബി.ഐ നിലപാട്. പൊതുമധ്യത്തിൽ വിവരങ്ങൾ ഉണ്ടെന്നും എസ്.ബി.ഐ അറിയിച്ചു.

നേരത്തെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നൽകാൻ എസ്.ബി.ഐ സുപ്രീംകോടതിയോട് കൂടുതൽ സമയം ചോദിച്ചിരുന്നു. എന്നാൽ, എസ്.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടർന്ന് സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി.

വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ സമയം വേണം എന്നായിരുന്നു എസ്.ബി.ഐ വാദം. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് എന്ന വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് എസ്.ബി.ഐ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് നൽകിയത്.

Tags:    
News Summary - SBI refuses to disclose electoral bonds' details under RTI Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.