Posted On
date_range Updated On
date_range വായ്പ നൽകിയില്ലെങ്കിൽ ചെയർമാനെ കൊല്ലും; എസ്.ബി.ഐക്ക് ഭീഷണി കാൾ
മുംബൈ: 10 ലക്ഷം രൂപ വായ്പ നൽകിയില്ലെങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഓഫിസ് ബോംബ് വെച്ച് തകർക്കുമെന്നും ഫോണിൽ ഭീഷണി. ബുധനാഴ്ച ദക്ഷിണ മുംബൈയിലെ നരിമാൻ പോയന്റിലുള്ള എസ്.ബി.ഐ കോർപറേറ്റ് ഓഫിസിൽ ചെയർമാന്റെ പി.എക്കാണ് വിളിവന്നത്. ബാങ്ക് അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ അജയ്കുമാർ ശ്രീവാസ്തവ് നൽകിയ പരാതിയിൽ അജ്ഞാതനെതിരെ മറൈൻഡ്രൈവ് പൊലീസ് കേസെടുത്തു. വിളിച്ചയാൾ മുഹമദ് സിയാഉൽ അലി എന്ന് പരിചയപ്പെടുത്തിയ ശേഷമാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. കാൾ വന്നത് പശ്ചിമ ബംഗാളിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.