Posted On
date_range Updated On
date_range സൗരഭ് ഗാർഗ് യു.ഐ.ഡി.എ.ഐ തലവൻ; സഞ്ജീവ് കുമാർ എ.എ.ഐ ചെയർമാൻ
ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ സൗരഭ് ഗാർഗിനെ യു.ഐ.ഡി.എ.ഐ (യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) സി.ഇ.ഒ ആയി കേന്ദ്ര സർക്കാർ നിയമിച്ചു. കൂടാതെ, മഹാരാഷ്ട്ര കേഡറിൽനിന്നുള്ള സഞ്ജീവ് കുമാറിനെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ചെയർമാനായും നിയമിച്ചിട്ടുണ്ട്.
കാബിനറ്റിെൻറ നിയമന സമിതി (എ.സി.സി) സൗരഭിെൻറ നിയമനങ്ങൾ അംഗീകരിച്ചതായി കേന്ദ്ര േപഴ്സനൽ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
ഇതിനു പുറമെ, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ആതിഷ് ചന്ദ്ര അടക്കം 22 ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ വ്യാഴാഴ്ച നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.