ന്യൂഡൽഹി: കൗമാരക്കാരായ പെൺകുട്ടികൾക്ക് ആറ് സാനിറ്ററി നാപ്കിനുകൾ അടങ്ങിയ പാക ്കറ്റ് ആറുരൂപ നിരക്കിൽ മാസംതോറും ലഭ്യമാക്കിവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർ ഷ വർധൻ ലോക്സഭയെ അറിയിച്ചു. ‘മെൻസ്ട്രുൽ ഹൈജീൻ സ്കീമി’ൽപെട്ട കേന്ദ്ര പദ്ധതിയുടെ ഭാഗമായാണിതെന്ന് മന്ത്രി പറഞ്ഞു.
ദേശീയ ആരോഗ്യ മിഷനിലൂടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഫണ്ട് ലഭ്യമാക്കുന്നുണ്ട്. വീടുകൾതോറും ഇത് എത്തിക്കുന്നതിന് ആശാവർക്കർമാർക്ക് പാക്കറ്റിന് ഒരു രൂപ നിരക്കിൽ ഇൻസെൻറീവ് നൽകുന്നുണ്ടെന്നും സ്കൂളുകൾ, അംഗൻവാടികൾ എന്നിവ വഴിയും ഇത് ലഭ്യമാക്കുന്നുവെന്നും ഹർഷ വർധൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.