ന്യൂഡൽഹി: തീവ്രഹിന്ദുത്വ നിലപാടുകളുടെ കടുത്ത വിമർശകയായ ഗൗരി ലേങ്കഷിെന ജീവിച്ചിരുന്നപ്പോൾ നിശ്ശബ്ദമാക്കാൻ കഴിയാതിരുന്നതിെൻറ കലി കൊല്ലപ്പെട്ടശേഷം സാമൂഹിക മാധ്യമങ്ങളിൽ തീർത്ത് സംഘ്പരിവാർ അനുകൂലികൾ. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും സമൂഹ മാധ്യമ പോരാളികളും മുതൽ തീവ്ര വലതുപക്ഷ മാധ്യമ പ്രവർത്തകർ വരെ ഇതിലുണ്ട്. ഗൗരിയുടെ മരണത്തെ അങ്ങേയറ്റം അപഹസിക്കുന്ന നിഖിൽ ദാദിച്ചിനെ ട്വിറ്ററിൽ പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. ഇത് സംബന്ധിച്ച് വിമർശനങ്ങൾ വന്നിട്ടും ഇയാളെ ഒഴിവാക്കാൻ മോദി തയാറായിട്ടില്ല. പകരം പ്രധാനമന്ത്രി ട്വിറ്ററിൽ പിന്തുടരുന്നുവെന്നത് ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റായി കരുതേെണ്ടന്ന ഒഴുക്കൻ വിശദീകരണമാണ് ബി.ജെ.പി െഎ.ടി വിഭാഗം ദേശീയ തലവൻ അമിത് മാളവ്യ നൽകിയത്.
ഇതേ മാളവ്യ തന്നെയാണ് ഗൗരിക്ക് എതിരായ കർണാടകത്തിലെ രണ്ട് ബി.ജെ.പി നേതാക്കളുടെ മാനനഷ്ട കേസ് വിധി വന്നപ്പോൾ ‘മറ്റു മാധ്യമപ്രവർത്തകർ ഇൗ വിധി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാ’മെന്ന് ട്വിറ്ററിൽ കുറിച്ചതും. ‘വിതച്ചവർ തന്നെ കൊയ്യുമെന്ന്’ പറഞ്ഞ ആശിഷ് മിശ്ര എന്നയാൾ െഎ.ടി മന്ത്രാലയത്തിെൻറ സമൂഹമാധ്യമ ഉപദേശകനാണ്. അദ്ദേഹത്തെ ട്വിറ്ററിൽ പിന്തുടരുന്നവരിൽ ഒരാൾ െഎ.ടി വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദായിരുന്നു. ഇത്തരം ആക്രമണങ്ങൾ വിവാദമായതോടെ അതിനെ തള്ളിപ്പറഞ്ഞ് അദ്ദേഹം മിശ്രയെ ഒഴിവാക്കി.
സംഘ്പരിവാർ അനുകൂല മാധ്യമപ്രവർത്തകർ കൊലപാതകത്തിൽ സംശയത്തിെൻറ മുന ഹിന്ദുത്വ ശക്തികളിൽനിന്ന് മാറ്റാനുള്ള തീവ്രശ്രമത്തിലാണ്. എൻ.ഡി.എ കേരള ഉപാധ്യക്ഷനും എം.പിയുമായ രാജീവ് ചന്ദ്രശേഖറിെൻറ റിപ്പബ്ലിക് ചാനലാണ് മുൻപന്തിയിൽ. കൊലപാതകത്തിൽ ‘‘നക്സൽ വശം’’ പരിഗണിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രിയുടെ പത്രസേമ്മളനത്തെ ഉദ്ധരിച്ചാണ് ചാനൽ ട്വീറ്റ് ചെയ്തത്. എന്നാൽ വാർത്ത സമ്മേളനത്തിൽ പെങ്കടുത്ത മാധ്യമ പ്രവർത്തകർ മന്ത്രി നക്സൽ വശം അന്വേഷിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തിയതോടെ ഇൗ കള്ളത്തരം പൊളിഞ്ഞു.
മുൻ ജീവനക്കാരി സുമന്ന നന്ദി തന്നെ റിപ്പബ്ലിക്കിെൻറ നീക്കങ്ങൾക്ക് എതിരെ ഫേസ്ബുക്കിൽ രംഗത്തുവന്നു. സീ മീഡിയയിലും നെറ്റ്വർക്ക് 18 ലും പ്രവർത്തിച്ചിരുന്ന ജാഗ്രതി ശുക്ല, വിശ്വവാണി ഡെയിലിയുടെ എഡിറ്റർ- ഇൻ- ചീഫ് വിശ്വേശ്വർ ഭട്ട് എന്നിവർ സംശയത്തിെൻറ മുന മാറ്റാൻ ശ്രമിച്ച് സമൂഹമാധ്യമത്തിൽ ഇടപെട്ടവരാണ്. ബി.ജെ.പി അനുകൂല കോളം എഴുത്തുകാരൻ സ്വപൻദാസ് ഗുപ്തയും മരണത്തിന് പിന്നിൽ രാഷ്ട്രീയം കണ്ടെത്താൻ ശ്രമിച്ചു. നിഷികാ റാം എന്നയാൾ ഗൗരിയുടെ ടാബ്ലോയിഡിൽ 50 പേർ ജോലി ചെയ്തിരുന്നുവെന്നും എൻ.ജി.ഒ ധനസഹായം ലഭിച്ചിരുന്നുവെന്നും പരസ്യം സ്വീകരിക്കാത്ത പത്രം എങ്ങനെ ജീവനക്കാർക്ക് ശമ്പളം കൊടുത്തുവെന്നും തെറ്റായ സംശയങ്ങൾ പരത്താനായിരുന്നു ശ്രമിച്ചത്. കനയ്യ കുമാറും ഖാലിദുമായുള്ള അടുപ്പമായിരിക്കാം കൊലപാതകത്തിന് പിന്നിെലന്ന വാദവും അവർ ഉയർത്തി. ‘പോസ്റ്റ്കാർഡ് ഡോട്ട് ന്യൂസ്’ എന്ന വലതുപക്ഷ സൈറ്റ് ഗൗരിയുടെ ചില പോസ്റ്റുകൾ ഉപയോഗിച്ച് തന്നെ കൊലപാതകത്തെ കുറിച്ചുള്ള വലതുപക്ഷ തിയറി പ്രചരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.