ന്യൂഡൽഹി: പാർലമെൻററികാര്യ മന്ത്രി അനന്ത്കുമാറിനെതിരെ ലോക്സഭയിൽ എ. സമ്പത്തിെൻറ അവകാശലംഘന നോട്ടീസ്. ജൂലൈ 16ന് തിരുവനന്തപുരത്ത് സംഘ്പരിവാർ അണികൾ ശശി തരൂർ എം.പിയുടെ ഒാഫിസ് ആക്രമിച്ച സംഭവത്തിൽ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ച കേന്ദ്രമന്ത്രി സഭയിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് കൃത്യമായ പ്രസ്താവന നടത്തണമെന്ന് സമ്പത്ത് ആവശ്യപ്പെട്ടു.
18ന് ശൂന്യവേളയിൽ വിഷയം ഉയർന്നപ്പോൾ മന്ത്രി നൽകിയ മറുപടിയിൽ, അക്രമികൾ സി.പി.എമ്മുകാരായ ക്രിമിനലുകളാണെന്ന് ആരോപിച്ചിരുന്നു. ഉത്തരവാദപ്പെട്ട മന്ത്രി എന്ന നിലയിൽ സംസ്ഥാന സർക്കാറിൽനിന്ന് വിവരം ശേഖരിച്ചില്ല. രാഷ്ട്രീയ ലാക്കോടെ പാർലമെൻറിനെ ദുരുപയോഗിക്കുകയാണ് മന്ത്രി ചെയ്തതെന്ന് സമ്പത്ത് പരാതിപ്പെട്ടു.
പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രകാരം അക്രമം നടത്തിയവർ ബി.ജെ.പിക്കാരാണെന്ന് എം.പി വിശദീകരിച്ചു. അവകാശ ലംഘന നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.