സംഭൽ (യു.പി): ഷാഹി ജമാ മസ്ജിദ്-ഹരിഹർ ക്ഷേത്ര തർക്കത്തിൽ ചന്ദൗസിയിലെ കോടതി ആഗസ്റ്റ് 28ന് വാദം കേൾക്കും. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, ഈ കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്ന് പള്ളി കമ്മിറ്റി അഭിഭാഷകൻ കോടതിയെ അറിയിച്ചതായി ഹിന്ദു വിഭാഗം അഭിഭാഷകൻ ഗോപാൽ ശർമ വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിന്റെ സാധുത നേരത്തെ മുസ്ലിം വിഭാഗം അലഹബാദ് ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നെങ്കിലും കോടതി മേൽനോട്ടത്തിൽ സർവേ നടത്താനുള്ള വിചാരണ കോടതി ഉത്തരവ് ഹൈകോടതി മേയ് 19ന് ശരിവെച്ചിരുന്നു.
സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ കേസിലെ മതവിഷയങ്ങൾ മറ്റൊരു കോടതിയും കേൾക്കില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയതായി പള്ളി വിഭാഗം അഭിഭാഷകൻ ഖാസിം ജമാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.