കൊടുങ്കാറ്റില്‍പെട്ട് പാര്‍ട്ടി; അഖിലേഷിന്‍െറ ഭാവി തുലാസില്‍

ലഖ്നോ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി കുടുംബവഴക്കിലും ഉള്‍പാര്‍ട്ടി പോരിലും ഉലയുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ ഭാവിതന്നെ തുലാസിലാക്കുന്ന സംഭവവികാസങ്ങളാണ് പാര്‍ട്ടിയില്‍ ഉടലെടുക്കുന്നത്. ഒരുമാസം മുമ്പുണ്ടായ കുടുംബകലഹത്തില്‍നിന്ന് തലയൂരി പ്രതിച്ഛായ മെച്ചപ്പെടുത്തിയ അഖിലേഷ് ഇപ്പോള്‍ കടുത്ത പരീക്ഷണമാണ് നേരിടുന്നത്.

പിതാവും പാര്‍ട്ടിയുടെ അമരക്കാരനുമായ മുലായം സിങ് യാദവും അഖിലേഷും തമ്മിലെ ഭിന്നത മറനീക്കിയതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകളും ലഭിച്ചു. അഖിലേഷിനുപകരം പുതിയ മുഖ്യമന്ത്രിയെ കണ്ടത്തെണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇവര്‍ക്ക് മുലായത്തിന്‍െറ പിന്തുണയുണ്ട്.

അതേസമയം, അഖിലേഷ്  യാദവ് പാര്‍ട്ടി വിടില്ളെന്ന് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം രാജേന്ദ്ര ചൗധരി അറിയിച്ചു. പാര്‍ട്ടിയില്‍ തുടരുമെന്നും ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും അഖിലേഷ് അറിയിച്ചതായി മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. സമാജ്വാദി പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം മുഖ്യമന്ത്രിയുടെ  വസതിയില്‍ ചേര്‍ന്നപ്പോഴാണ്  അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

നവംബര്‍ അഞ്ചിന് നടക്കുന്ന പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിലടക്കം എല്ലാ പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. നവംബര്‍ മൂന്നിന് തീരുമാനിച്ച ‘രഥയാത്ര’യുമായി മുന്നോട്ടു പോകും.

അതിനിടെ, അഖിലേഷിന്‍െറ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. നാഷനല്‍ സമാജ്വാദി പാര്‍ട്ടി, പ്രഗതി ശീല്‍ സമാജ്വാദി പാര്‍ട്ടി എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ചിഹ്നം മോട്ടോര്‍ സൈക്കിള്‍  ആയിരിക്കും. എന്നാല്‍, മുലായം സിങ്ങിനോടുള്ള കൂറും ഉത്തരവാദിത്തവും നിയമസഭാകക്ഷി യോഗത്തില്‍ വ്യക്തമാക്കിയ അഖിലേഷ് ‘നേതാജി’ക്കെതിരെ (മുലായം)  ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കി. തനിക്കെതിരെ പ്രശ്നം സൃഷ്ടിക്കുന്നവര്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    
News Summary - samajwadi party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.