സജ്ജൻ കുമാർ പാർട്ടി അംഗത്വം രാജിവെച്ചു

​ന്യൂഡൽഹി: സിഖ്​ വിരുദ്ധ കലാപത്തിൽ കുറ്റക്കാരനാണെന്ന്​ ഡൽഹി ഹൈകോടതി കണ്ടെത്തി ജീവപര്യന്തം തടവിന്​ ശിക്ഷിക ്കപ്പെട്ട കോൺഗ്രസ്​ നേതാവ്​ സജ്ജൻ കുമാർ പാർട്ടിയിൽ നിന്ന്​ രാജിവെച്ചു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ നൽകിയ കത്തിലാണ്​ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ രാജിവെക്കുന്നതായി സജ്ജൻ കുമാർ അറിയിച്ചത്​.

1984 ഒക്​ടോബർ 31 ന്​ ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷമുണ്ടായ സിഖ്​ വിരുദ്ധ കലാപത്തിൽ അഞ്ചംഗ സിഖ്​ കുടുംബ​െത്ത കൊലപ്പെടുത്തി എന്ന കേസിലാണ്​ സജ്ജൻ കുമാർ ശിക്ഷിക്കപ്പെട്ടത്​.

നേരത്തെ അദ്ദേഹത്തെ കുറ്റവിമുക്​തനാക്കിയ കോടതിവിധി റദ്ദാക്കിക്കൊണ്ടാണ്​ ജീവപര്യന്തം ശിക്ഷ വിധിച്ചത്​. 2018 ഡിസംബർ 31നകം കീഴടങ്ങണമെന്നും അഞ്ച്​ ലക്ഷം രൂപ പിഴ അടക്കണമെന്നും ശിക്ഷയിലുണ്ട്​. കേസിലെ മറ്റ്​ പ്രതികൾക്ക്​ ഒരു ലക്ഷം രൂപ വീതവും പിഴ ശിക്ഷയുണ്ട്​.

Tags:    
News Summary - Sajjan Kumar resigns from Congress - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.