ന്യൂഡല്‍ഹി: ന്യൂനപക്ഷ പ്രശ്നങ്ങളില്‍ ഇരകള്‍ക്കായി നിരന്തരം ഇടപെട്ട ഡല്‍ഹി ന്യൂനപക്ഷ കമീഷന് ചെയര്‍പേഴ്സണ്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാനോട് രാജ്യദ്രോഹ കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. ബുധനാഴ്ച നോമ്പു തുറയുടെ നേരത്ത് മൂന്ന് ഡസനിലേറെ പൊലീസുകാരുമായി വീട്ടില്‍വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ നാട്ടുകാര്‍ ഒത്തുകൂടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
പൊലീസ് അവരോടൊപ്പം സ്റ്റേഷനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രമുഖ സുപ്രീംകോടതി അഭിഭാഷക വൃന്ദാ ഗ്രോവര്‍ വിഷയത്തിലിടപെട്ടതോടെ അപ്പോള്‍ കൊണ്ടുപോകാനുള്ള ശ്രമം ഡല്‍ഹി പൊലീസ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ പൊലീസ് സംഘം സഫറുല്‍ ഇസ്ലാം ഖാെൻറ വീട്ടിലിരുന്ന് സംസാരിച്ചു. ഇന്ത്യയിലെ ഇസ്ലാമോഫോബിയയോട് പ്രതികരിച്ച കുവൈത്തിന് നന്ദിപറഞ്ഞ് പോസ്റ്റ് ചെയ്ത ട്വീറ്റിെൻറ പേരിലാണ് ഡല്‍ഹി പൊലീസ് സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
പൊലീസ് എത്തിയ വിവരമറിഞ്ഞ് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി, ഉപാധ്യക്ഷന്‍ മുഹമ്മദ് സലീം എന്നിവര്‍ ഖാെൻറ വീട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.