ബി.ജെ.പി അദ്വാനിയെ മറന്നത്​ ദുഃഖകരം - റോബർട്ട്​ വാദ്ര

​ഡ​ൽ​ഹി: ലോക്​സഭാ തെരഞ്ഞെടുപ്പിൽ സീറ്റ്​ നൽകാതെ ബി.ജെ.പി മൂലക്കിരുത്തിയ എൽ.കെ അദ്വാനി ആദ്യമായി പ്രതികരിച്ചത ിനു പിറകെ അദ്ദേഹത്തിന്​ പിന്തുണയുമായി ബിസിനസുകാരനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട്​ വാദ്ര. പാർട് ടിയുടെ നെടുംതൂണായിരുന്നു അദ്വാനി. പാർട്ടി അദ്ദേഹത്തെ കാലങ്ങളായി അവഗണിക്കുകയും മറക്കുകയും ചെയ്​തുവെന്ന്​ വാ ദ്ര കുറ്റപ്പെടുത്തി.

ധാർമികതയും രാജ്യതന്ത്രജ്​ഞതയുമുള്ള നേതാവിനെ ബഹുമാനിക്കണം, അവഗണിക്കുകയല്ല വേണ്ടത്​ . അവർ കൊഴിഞ്ഞുപോകാൻ നാം അനുവദിക്കരുത്​. മുതിർന്ന നേതാക്കളുടെ സീനിയോറിറ്റിക്കും ഉപദേശത്തിനും ഒരു വിലയും കാണുന്നില്ല എന്നത്​ അപമാനകരമാണ്​. നല്ല പ്രതിപക്ഷ നേതാവ്​ എന്ന നിലയിൽ എന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നു. സ്വന്തം പാർട്ടി തന്നെ അദ്ദേഹത്തെ മറന്നുവെന്നത്​​ ദുഃഖകരമാണ്​ -വാദ്ര ട്വീറ്റ്​ ചെയ്​തു.

മുതിർന്ന കോൺഗ്രസ്​ നേതാവ്​ കപിൽ സിബലും അദ്വാനിയെ പിന്തുണച്ചു. ‘രാഷ്​ട്രീയ എതിരാളികളെ ശത്രുക്കളായോ ദേശവിരുദ്ധരായോ അല്ല ഉപദേശകരായാണ്​ കാണേണ്ടതെന്ന്​ അദ്വാനി​. മോദിയുടെ കീഴിലുള്ള ബി.ജെ.പിയുടെ ചിന്താഗതി ഇങ്ങനെയാണ്​: മാറ്റം വരുത്തുക, അംഗഭംഗം വരുത്തുക. ഡൽഹിയിലേക്കുള്ള നിങ്ങളുടെ യാത്രയിൽ സഹായിച്ചയാളെ ശ്രദ്ധിക്കുക മോദിജീ’ എന്നായിരുന്നു കപിൽ സിബലിൻെറ ട്വീറ്റ്​.

ബി.​ജെ.​പി ശ​നി​യാ​ഴ്​​ച സ്​​ഥാ​പ​ക ദി​നം ആ​ഘോ​ഷി​ക്കാനിരിക്കെയാണ്​​ സ്​​ഥാ​പ​ക നേ​താ​വായ എൽ.കെ അദ്വാനി ​​ബ്ലോഗിലൂടെ പാ​ർ​ട്ടി​യു​ടെ ഇ​ന്ന​ത്തെ ശൈ​ലി​ക്കെ​തി​രെ ക​ടു​ത്ത വിമർശനം ഉന്നയിച്ചത്​.

ആ​ദ്യം രാ​ജ്യം, പാ​ർ​ട്ടി പി​ന്നെ, സ്വ​ന്തം കാ​ര്യം ഏ​റ്റ​വു​മൊ​ടു​വി​ൽ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ അ​ദ്വാ​നി​യു​ടെ കു​റി​പ്പ്. പാ​ർ​ട്ടി പി​ൻ​തി​രി​ഞ്ഞു നോ​ക്ക​ണം, ഭാ​വി​യി​ലേ​ക്ക്​ നോ​ക്ക​ണം; ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം -അ​ദ്വാ​നി ഉ​പ​ദേ​ശി​ക്കു​ന്നു.

ജ​നാ​ധി​പ​ത്യ​വും ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​വും പാ​ർ​ട്ടി​ക്കു​ള്ളി​ലും രാ​ജ്യ​ത്തും ഒ​രു​പോ​ലെ ഉ​ണ്ടാ​ക​​ണ​മെ​ന്ന്​ അ​ദ്വാ​നി പ​റ​ഞ്ഞു. നാ​നാ​ത്വ​ത്തെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും മാ​നി​ക്കു​ന്ന​താ​ണ്​ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​​​െൻറ സ​ത്ത. ബി.​ജെ.​പി​യോ​ട്​ രാ​ഷ്​​ട്രീ​യ​മാ​യി എ​തി​ർ​പ്പു​ള്ള​വ​രെ ശ​ത്രു​ക്ക​ളാ​യി പാ​ർ​ട്ടി ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ല. മ​റി​ച്ച്​ എതിരാളികൾ എ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​ണ്​ ക​ണ്ട​ത്. രാ​ഷ്​​ട്രീ​യ​മാ​യി വി​യോ​ജി​പ്പ്​ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ദേ​ശ​വി​രു​ദ്ധ​രാ​യി ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ഇ​ഷ്​​ട​മു​ള്ള​തു തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പൗ​ര​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തോ​ട്​ ബി.​ജെ.​പി എ​ന്നും പ്ര​തി​ബ​ദ്ധ​ത കാ​ട്ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്വാ​നി പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ നി​ന്ന്​ 1991 മു​ത​ൽ ആ​റു​വ​ട്ടം മ​ത്സ​രി​ച്ചു ജ​യി​ച്ച 91കാ​ര​നാ​യ അ​ദ്വാ​നി​ക്ക്​ ഇ​ക്കു​റി ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ടി​ക്ക​റ്റ്​ നി​ഷേ​ധി​ച്ചി​രു​ന്നു. അ​ദ്വാ​നി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യാ​ണ്​ സ്​​ഥാ​നാ​ർ​ഥി.

Tags:    
News Summary - 'Sad That BJP Has Forgotten Its Own': In Robert Vadra - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.