സചി​െൻറ സുരക്ഷ കുറച്ചു; ആദിത്യയുടെ കൂട്ടി

മുംബൈ: ക്രിക്കറ്റ്​ താരം സചിൻ തെൻഡുൽക്കറി​​െൻറ എക്​സ്​ കാറ്റഗറി സുരക്ഷ പിൻവലിച്ചു. ശിവസേന എം.എൽ.എ ആദിത്യ താക്കറെയുടെ സുരക്ഷ വൈ പ്ലസ്​ കാറ്റഗറിയിൽ നിന്ന്​ സെഡാക്കി ഉയർത്തുകയും ചെയ്​തു. മഹാരാഷ്​ട്രയിൽ ഉദ്ധവ്​ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന-കോൺഗ്രസ്​ സഖ്യ സർക്കാറി​േൻറതാണ്​ നടപടി.

ബി.ജെ.പി നേതാവ്​ എകാനന്ദ്​ ഖാഡ്​സെയുടെ വൈ കാറ്റഗറി സുരക്ഷയിൽ നിന്ന്​ പൊലീസ്​ എസ്​കോർട്ട്​ ഒഴിവാക്കിയിട്ടുണ്ട്​. മുൻ യു.പി ഗവർണർ രാം നായികി​​െൻറ സുരക്ഷ സെഡ്​ പ്ലസിൽ നിന്ന്​ എക്​സായി കുറച്ചു. അഭിഭാഷകൻ ഉജ്വൽ നികമി​​െൻറ സുരക്ഷയും സെഡ്​ പ്ലസിൽ നിന്ന്​ വൈ ആക്കി കുറച്ചിട്ടുണ്ട്​.

പ്രമുഖ വ്യക്​തികളുടെ സുരക്ഷ വിലയിരുത്താനുള്ള പ്രത്യേക സംഘത്തി​​െൻറ യോഗത്തിന്​ ശേഷമാണ്​ പുതിയ തീരുമാനം​.

Tags:    
News Summary - Sachin Tendulkar loses security cover-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.