Posted On
date_range Updated On
date_range 30 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് സചിൻ പൈലറ്റ്; യോഗത്തിൽ പങ്കെടുക്കില്ല
ന്യൂഡൽഹി: 30 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദവുമായി കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. ഇതോടെ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാർ ന്യൂനപക്ഷമായെന്നും പൈലറ്റ് അവകാശപ്പെട്ടു. കോൺഗ്രസ് എം.എൽ.എമാരുടേതിന് പുറമേ ചില സ്വതന്ത്ര അംഗങ്ങളും പിന്തുണക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം, കോൺഗ്രസിെൻറ നിയമസഭ കക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിൽ സചിൻ െപെലറ്റ് പങ്കെടുക്കില്ല. പാർട്ടി എം.എൽ.എമാർക്ക് കോൺഗ്രസ് നേതൃത്വം വിപ്പ് നൽകിയിട്ടുണ്ട്. 109 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അശോക് ഗെഹ്ലോട്ട് പറയുന്നത്.
ടെലിഫോണിലൂടെ ചില എം.എൽ.എമാർ കോൺഗ്രസിന് പിന്തുണയറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിെൻറ ചുമതലയുള്ള കോൺഗ്രസ് നേതാവ് അവിനാശ് പാണ്ഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.