ജയ്പൂർ: സാറ അബ്ദുല്ലയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി സചിൻ പൈലറ്റ്. സചിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമായത്. തെരെഞടുപ്പ് സത്യവാങ്മൂലത്തിൽ പങ്കാളിയുടെ പേരെഴുതാനുള്ള കോളത്തിൽ ഡിവോഴ്സ്ഡ് എന്നാണ് പൈലറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതാദ്യമായാണ് 46കാരനായ സചിൻ പൈലറ്റ് സാറ അബ്ദുല്ലയുമായുള്ള വിവാഹമോചനം പ്രഖ്യാപിക്കുന്നത്. മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ മകളാണ് സാറ.
2004ലാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾക്ക് അരാൻ, വിഹാൻ എന്നീ രണ്ട് മക്കളുണ്ട്. രണ്ട് മക്കളേയും തന്റെ ആശ്രിതരായാണ് പൈലറ്റ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സചിൻ പൈലറ്റിന്റെ സമ്പത്ത് ഇരട്ടിയായി.
2018ൽ സചിൻ പൈലറ്റിന്റെ ആകെ ആസ്തി 3.8 കോടിയായിരുന്നു. 2023ൽ ഇത് 7.5 കോടിയായി ഉയർന്നു. നവംബർ 25നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.