നവാസ് ശരീഫിെൻറ കൊച്ചുമകളുടെ കല്യാണത്തിന് സമ്മാനം നൽകിയത് രാഹുൽ ഗാന്ധിയല്ല -പാത്രക്ക് സചിൻ പൈലറ്റിെൻറ മറുപടി
ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ പേര് രാഹുൽ ലാഹോറിയാണെന്നും രാഹുൽ പാകിസ്താനിൽ സ്ഥാനാർഥിയാകാൻ മത്സരിക്കുകയാണെന്നുമുള്ള ബി.ജെ.പി നേതാവ് സംപിത് പാത്രയുടെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്.
സംപിത് പാത്രയുടെ വിഡിയോചേർത്ത് സചിൻ പൈലറ്റ് ട്വീറ്റ് ചെയ്തത് ഇങ്ങനെ:
രാഹുലിന് പകരം താഴെ പറയുന്ന പേരുകളാണ് താങ്കൾ ചേർക്കേണ്ടത്
-മിസ്റ്റർ അദ്വാനി: ജിന്നയുടെ ഖബറിൽ പോകുകയും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തു
-മിസ്റ്റർ വാജ്പേയി: ബസിൽ ലാഹോറിൽ പോയി ജനറൽ മുഷറഫിനെ ആഗ്രയിലെ ഉത്സവത്തിന് ക്ഷണിച്ചു
-മിസ്റ്റർ മോദി: നവാസ് ശരീഫിെൻറ പേരക്കുട്ടിയുടെ കല്യാണത്തിന്പോയി സമ്മാനങ്ങൾ നൽകി.
പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയേക്കാൾ നന്നായി കോവിഡിനെ നേരിട്ടുവെന്ന രാഹുലിെൻ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കളുടെ പാക് ബന്ധം ചൂണ്ടിക്കാണിച്ച് സചിൻ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.