വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവർ ശബരിമല യുവതീ പ്രവേശനം ആഗ്രഹിക്കു​മെന്ന്​ കോൺഗ്രസ്​ കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരും ശബരിമലയിൽ യുവതീ പ്രവേശനം ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് ദേശീയ ന േതൃത്വം. സംഘർഷത്തിലൂടെയല്ല സമവായത്തിലൂടെയാണ് സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത്. ആവശ്യമായ സമയമെടുത്ത് വിധി നടപ്പാക്കണമെന്നാണ് കോൺഗ്രസിന്‍റെ അഭിപ്രായമെന്നും പാർട്ടി വക്താവ് പവൻ ഖേര വ്യക്തമാക്കി.

കോൺഗ്രസ് ദേശീയ പാർട്ടിയാണ്. എല്ലായ്പ്പോഴും പുരോഗമന ചിന്താഗതിയോടെ നീങ്ങുന്നതാണ് ഇന്ത്യയുടെ സംസ്കാരം. പല തരത്തിലുമുള്ള ദുരാചാരങ്ങൾ രാജ്യത്ത് നിലനിന്നിരുന്ന കാലമുണ്ടായിരുന്നു. പരിഷ്കൃത സമൂഹത്തിന് യോജിച്ച രീതിയിൽ ദുരാചാരങ്ങൾക്ക് മാറ്റം വന്നിട്ടുണ്ടെന്നും പവൻ ഖേര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നേരത്തെ, ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ലിംഗ സമത്വത്തെ പിന്തുണക്കുന്നതായി രാഹുൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Sabarimala Women entry congress -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.