Posted On
date_range Updated On
date_range വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ഒഴിവാക്കിയേക്കും
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിങ്പുരി അറിയിച്ചു.
നേരത്തെ ആഭ്യന്തര വിമാന യാത്രക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തുന്ന ചർച്ചയിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.