Posted On
date_range Updated On
date_range പഞ്ചാബിൽ ആർ.എസ്.എസ് നേതാവിന്റെ മകനെ വെടിവെച്ചുകൊന്നു
ഫിറോസ്പുർ: പഞ്ചാബിലെ ഫിറോസ്പുരിൽ ആർ.എസ്.എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറയെ (32) ബൈക്കിലെത്തിയ അജ്ഞാതർ വെടിവെച്ചുകൊന്നു. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. പിതാവിന്റെ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ വെടിവെച്ചുകൊന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് വെടിയുതിർത്ത് രണ്ടുപേർ ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണിതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബൽറാം ഝക്കർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.