പഞ്ചാബിൽ ആർ.എസ്.എസ് നേതാവിന്റെ മകനെ ബൈക്കിലെത്തിയ സംഘം വെടി​വെച്ച് കൊന്നു

ഛണ്ഡിഗഢ്: പഞ്ചാബിൽ ആർ.എസ്.എസ് നേതാവിന്റെ മകനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു. ആർ.എസ്.എസ് നേതാവ് ബൽദേവ് ​അറോറയുടെ മകൻ നവീൻ അറോറയാണ് മരിച്ചചത്. ശനിയാ​​ഴ്ച വൈകീട്ടാണ് ബൈക്കിലെത്തിയ സംഘം ഇയാ​ൾക്ക് നേരെ വെടിയുതിർത്തത്.

തന്റെ കടയിൽ നിന്ന് വീട്ടിലേക്ക് നടന്നു വരുമ്പോഴാണ് ആക്രമണം. ബാബ നുർ ഷാ വാലി ദർഗയുടെ സമീപത്തുവെച്ച് ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

സംഭവം പഞ്ചാബിൽ വലിയ രാഷ്ട്രീയചർച്ചകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. കൊലപാതകത്തിൽ കർശനനടപടി വേണമെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് അശ്വാനി ധവാൻ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷസാധ്യത ഉടലെടുത്തിട്ടുണ്ട്. ആർ.എസ്.എസ് നേതാവിന്റെ മകനെതിരെ വെടിയുതിർത്തയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - RSS Leader’s Son Shot Dead By Bike-Borne Assailants In Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.