ജമ്മു: ഗോരക്ഷാ ഗുണ്ടകളെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന് ആർ.എസ്.എസ്. ഗോസംരക്ഷണത്തിന്‍റെ പേരിൽ ഉണ്ടാകുന്ന ആക്രമണങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കണം എന്നുകൂടി ആവശ്യപ്പെട്ട് പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ തടയിടുകയാണ് ആർ.എസ്.എസ് പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ.
ഗോസംരക്ഷണത്തിന്‍റെ പേരിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കെ ഇത് ഭരണപക്ഷത്തിനെതിരെയുള്ള ആയുധമായി ഉപയോഗിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കെയാണ് ആർ.എസി.എസിന്‍റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
അക്രമങ്ങളെ ആർ.എസ്.എസുമായി ബന്ധപ്പെടുത്തുന്നതിനേക്കാൾ നല്ലത് ഇവരെ കണ്ടെത്തി ശിക്ഷ വാങ്ങിച്ചുകൊടുക്കുകയാണ് വേണ്ടത്. നിയമം അതിന്‍റെ വഴിക്ക് പോകട്ടെ. സംഘം ഒരുതരത്തിലുള്ള അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്നില്ല. മുമ്പും തങ്ങൾ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.