ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ വധം: കേരളത്തിന് കേന്ദ്ര മനുഷ്യാവകാശ കമീഷന്‍െറ നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ കേന്ദ്ര മനുഷ്യാവകാശ കമീഷന്‍െറ ഇടപെടല്‍. വിഷയത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാറിനും പൊലീസ് വകുപ്പിനും കമീഷന്‍ നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നല്‍കണം. കൊലപാതകങ്ങള്‍ സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ വിഷയം പരിഗണനക്കെടുക്കുകയായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കമീഷന്‍ ആശങ്ക രേഖപ്പെടുത്തി.

പൗരന്‍െറ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് സംഭവങ്ങള്‍. ഈ ഹീനകൃത്യങ്ങളെ പ്രതിരോധിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാറും പൊലീസും സ്വീകരിച്ചതെന്നും കമീഷന്‍ ആരാഞ്ഞു. കഴിഞ്ഞ ദിവസം, ന്യൂഡല്‍ഹിയില്‍ കേരള ഹൗസിനു മുന്നില്‍ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. വിഷയത്തില്‍ മനുഷ്യാവകാശ കമീഷനും പിന്നാക്ക വിഭാഗം കമീഷനും ഇടപെടണമെന്നായിരുന്നു ആര്‍.എസ്.എസിന്‍െറ പ്രധാന ആവശ്യം. ഇതിന് തൊട്ടടുത്ത ദിവസമാണ് മനുഷ്യാവകാശ കമീഷന്‍ സര്‍ക്കാറിന് നോട്ടീസ് അയച്ചത്.

Tags:    
News Summary - rss bjp conflicts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.