വോട്ടുചെയ്തവർക്ക് വാഗ്ദാനങ്ങളുമായി റായ്പുരിലെ ഹോട്ടലുകളും ആശുപത്രികളും മൾട്ടിപ്ലക്സുകളും

റാ​യ്പു​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടി​ങ് ശ​ത​മാ​നം ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് വോ​ട്ട​ർ​മാ​ർ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ വാ​ഗ്‌​ദാ​നം ചെ​യ്‌​ത് റാ​യ്പു​രി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളും ആ​ശു​പ​ത്രി​ക​ളും മ​ൾ​ട്ടി​പ്ല​ക്‌​സു​ക​ളും. വോ​ട്ടെ​ടു​പ്പ് തീ​യ​തി​യാ​യ മേ​യ് ഏ​ഴു​മു​ത​ൽ ഏ​താ​നും ദി​വ​സ​ത്തേ​ക്കാ​ണ് ഛത്തി​സ്ഗ​ഢ് ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ ഈ ​ഓ​ഫ​റു​ക​ൾ. ചൂ​ണ്ടു​വി​ര​ലി​ൽ മ​ഷി അ​ട​യാ​ളം കാ​ണി​ച്ച് ആ​ർ​ക്കും ഓ​ഫ​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ജി​ല്ല ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​ബ് ക​രേ മ​ത്ത​ദാ​ൻ’ (എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ണം) കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. റൂം ​ബു​ക്കി​ങ്ങി​ന് 30 ശ​ത​മാ​നം, ഭ​ക്ഷ​ണ ഓ​ർ​ഡ​റി​ന് 20 ശ​ത​മാ​നം, ബു​ഫേ ഓ​ർ​ഡ​റി​ന് 15 ശ​ത​മാ​നം, മൂ​ന്ന് ബ​ഫേ ഓ​ർ​ഡ​റി​ൽ ഒ​ന്ന് സൗ​ജ​ന്യം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു പ്ര​മു​ഖ ഹോ​ട്ട​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 

Tags:    
News Summary - Hotels, Hospitals and Multiplexes in Raipur with Voting Offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.