Posted On
date_range Updated On
date_range ഓരോ വാക്കും മോദി വളച്ചൊടിക്കുന്നു -കോൺഗ്രസ്
ന്യൂഡൽഹി: ഹിന്ദു-മുസ്‍ലിം വർഗീയ ചേരിതിരിവിനായി കോൺഗ്രസ് നേതാക്കളുടെ ഓരോ വാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ്. ആദ്യകാല രാജാക്കന്മാരെ അവഹേളിക്കുന്ന രാഹുൽ ഗാന്ധി, നവാബുമാരും സുൽത്താൻമാരും നൈസാമുമാരും ചെയ്ത ക്രൂരതകളോട് നിശ്ശബ്ദത പാലിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മോദിയുടെ വിഭാഗീയ പ്രസംഗം.
പരിതാപകരം എന്നതിനേക്കാൾ താഴുകയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ‘എക്സി’ൽ പ്രതികരിച്ചു. ‘‘ദുരുദ്ദേശ്യപരമായും അവഹേളനപരമായും രാഹുലിന്റെ ഓരോ പ്രസ്താവനയും വളച്ചൊടിക്കുകയാണ് മോദി. ജനങ്ങളിൽ വിഭാഗീയതയുടെ തീ പടർത്താനാണിത്. അധികാരനഷ്ടം മോദിയെ സംബന്ധിച്ച് ഒഴിവാക്കാനാകാത്തതാണ്. ഇത് തിരിച്ചറിഞ്ഞതിന്റെ നിരാശയിലാണ് അദ്ദേഹം. പ്രചാരണറാലികളിലെ മോദിയുടെ പ്രസംഗം സത്യമായും നാണക്കേടാണ്’’ -ജയ്റാം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.