Posted On
date_range Updated On
date_range ലോക്‌സഭ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമീഷൻ
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിന്‍റെ വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കി. ആറ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും തെരഞ്ഞെടുപ്പ് മെയ് 25ന് നടക്കും.
ബിഹാർ, ഹരിയാന, ഝാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നി ആറ് സംസ്ഥാനങ്ങളിലെ 57 ലോക്‌സഭ സീറ്റുകളിലേക്കും ഡൽഹിയിലുമാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മെയ് 7ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മെയ് 9 ആണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് തീയതി ഘട്ടം തിരിച്ച്;
ഒന്നാം ഘട്ടം - ഏപ്രിൽ 19
രണ്ടാം ഘട്ടം - ഏപ്രിൽ 26
മൂന്നാം ഘട്ടം - മെയ് 7
നാലാം ഘട്ടം - മെയ് 13
അഞ്ചാം ഘട്ടം - മെയ് 20
ആറാം ഘട്ടം - മെയ് 25
ഏഴാം ഘട്ടം - ജൂൺ 1
വോട്ടെണ്ണൽ - ജൂൺ 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.