ഗു​ജ​റാ​ത്ത് തീ​ര​ത്തു​നി​ന്ന് 600 കോ​ടിയുടെ ലഹരിമരുന്ന് പിടികൂടി

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തീ​ര​ത്തു​നി​ന്ന് 600 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 86 കി​ലോ ല​ഹ​രി​മ​രു​ന്നു​മാ​യി പാ​കി​സ്താ​ൻ ബോ​ട്ട് പി​ടി​യി​ൽ. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 14 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഗു​ജ​റാ​ത്ത് ഭീ​ക​ര​വി​രു​ദ്ധ സ്‌​ക്വാ​ഡും നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യും ഏ​കോ​പി​ച്ചാ​ണ് അ​റ​ബി​ക്ക​ട​ലി​ൽ രാ​ത്രി തീ​ര​ദേ​ശ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബോ​ട്ടി​ൽ​നി​ന്ന് ല​ഭി​ച്ച​ത് ഏ​തു​ത​രം ല​ഹ​രി വ​സ്തു​ക്ക​ളാ​ണെ​ന്ന് തീ​ര​ദേ​ശ​സേ​ന വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. തീ​ര​ദേ​ശ​സേ​ന​യു​ടെ ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​ക്കാ​യി വി​ന്യ​സി​ച്ചി​രു​ന്നു. ക​പ്പ​ലി​ലെ എ​ൻ.​സി.​ബി, എ.​ടി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ സം​ശ​യാ​സ്പ​ദ​മാ​യ ബോ​ട്ട് തി​രി​ച്ച​റി​യാ​ൻ ഐ.​സി.​ജി ക​പ്പ​ൽ രാ​ജ്ധാ​ൻ ഉ​പ​യോ​ഗി​ച്ച​താ​യി തീ​ര​ദേ​ശ​സേ​ന പ​റ​ഞ്ഞു.

Tags:    
News Summary - 600 crore drug seized from Gujarat coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.