ചെന്നൈ: തിരുവള്ളുർ ബാങ്ക് ഒാഫ് ഇന്ത്യ ശാഖയിലെ സേഫ് ലോക്കറുകൾ തുറന്ന് ആറുകോടി രൂപയുടെ സ്വർണം മോഷ്ടിച്ചു. തിരുവള്ളുർ ഒായിൽമിൽ ഭാഗത്ത് പ്രവർത്തിച്ചിരുന്ന ബാങ്കിലെ ലോക്കറുകൾ കുത്തിപ്പൊളിക്കാതെയാണ് സ്വർണം കവർന്നത്.
അതേസമയം, ബാങ്കിൽ സൂക്ഷിച്ച 25 ലക്ഷം രൂപയുടെ കറൻസി നഷ്ടപ്പെട്ടില്ല. ഇടപാടുകാർ പണയംവെച്ച സ്വർണ ഉരുപ്പടികളാണ് മോഷണം പോയത്. ഇതിനുപിന്നിൽ ജീവനക്കാരുടെ പങ്കുണ്ടെന്നാണ് സംശയം. ജില്ല പൊലീസ് സൂപ്രണ്ട് സിബി ചക്രവർത്തി ബാങ്ക് സന്ദർശിച്ചു.
മാനേജർ ശേഖർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സി.സി.ടി.വി കാമറകളും പരിശോധിക്കുന്നുണ്ട്. ഇടപാടുകാർ ബാങ്കിലെത്തി ബഹളംവെച്ചത് സംഘർഷത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.