മോദി അധികാരമേറ്റ ശേഷം മന്ത്രി ബംഗ്ലാവുകൾ നവീകരിക്കാൻ ചെലവിട്ടത് 547.68 കോടി

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക​ളാ​യ ലൂ​ട്ട്യ​ൻ​സ് ബം​ഗ്ലാ​വു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​ല​വി​ട്ട​ത് 547.68 കോ​ടി രൂ​പ. 2014-15നും 2025-26​നും ഇ​ട​യി​ൽ കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ൾ മോ​ടി​പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​ല​വി​ട്ട തു​ക സം​ബ​ന്ധി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം ചെ​ല​വ​ഴി​ച്ച 92.35 കോ​ടി രൂ​പ 2014-15ൽ ​ചെ​ല​വ​ഴി​ച്ച 27.47 കോ​ടി രൂ​പ​യു​ടെ മൂ​ന്നി​ര​ട്ടി​യി​ല​ധി​ക​മാ​ണെ​ന്നും വി​വ​രാ​വ​കാ​ശ ​രേ​ഖ​യി​ലു​ണ്ട്.

രാ​ഷ്ട്ര​പ​തി ഭ​വ​ന് ചു​റ്റു​മു​ള്ള പ്ര​സി​ഡ​ന്റി​ന്റെ എ​സ്റ്റേ​റ്റി​ലെ ഔ​ദ്യോ​ഗി​ക ബം​ഗ്ലാ​വു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത എ​ഡ്വി​ൻ ലൂ​ട്ട്യ​ൻ​സി​ന്റെ പേ​രാ​ണ് ‘ലൂ​ട്ട്യ​ൻ​സ് സോ​ണി’​ന്. 1912നും 1930​നും ഇ​ട​യി​ലാ​ണ് ഡ​ൽ​ഹി​യി​ൽ ഈ ​ബം​ഗ്ലാ​വു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം മ​ന്ത്രി​മാ​ർ, പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ, ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ബം​ഗ്ലാ​വു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത്.

2014 മു​ത​ൽ 2019 വ​രെ മ​ന്ത്രി​മാ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ന​വീ​ക​ര​ണ​ത്തി​നു​മാ​യി പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 26.78 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. തു​ട​ർ​ന്ന് 2019 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വാ​ർ​ഷി​ക ശ​രാ​ശ​രി ചെ​ല​വ് ഏ​ക​ദേ​ശം 50 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 2024-25ൽ ​ചെ​ല​വ് 71.98 കോ​ടി രൂ​പ​യും 2025-26ൽ 92.35 ​കോ​ടി രൂ​പ​യു​മാ​യി​രു​ന്നു.

Tags:    
News Summary - Rs 547.68 crore spent on renovating ministerial bungalows after Modi took office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.