ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിയ നാലു ലക്ഷം കോടി സംശയത്തിന്‍െറ നിഴലില്‍; വെട്ടിപ്പുകാരെ പിടികൂടാന്‍ ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്‍െറ ഭാഗമായി വന്‍ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകിയതോടെ നികുതി വെട്ടിപ്പുകാരെ പിടികൂടാന്‍ ആദായ നികുതി വകുപ്പ് വല മുറുക്കുന്നു. നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 17 വരെ ബാങ്കിലേക്ക് 1.14 ലക്ഷം അക്കൗണ്ടുകളിലായി ഒഴുകിയ നാലു ലക്ഷം കോടി രൂപ കണക്കില്‍പെടാത്ത പണമായതിനാല്‍ അവ സംശയത്തിന്‍െറ നിഴലിലാണെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. ഇവ നിക്ഷേപിച്ചവരെല്ലാം അന്വേഷണപരിധിയില്‍വരുമെന്നും തുകയുടെ ഉറവിടം വ്യക്തമാക്കേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു. നികുതി കൃത്യമായി അടക്കുന്നവര്‍ വന്‍ തുക കൈവശംവെക്കില്ളെന്നും നിക്ഷേപകരുടെ നികുതി റിട്ടേണുമായി താരതമ്യം ചെയ്ത് പണത്തിന്‍െറ ഉറവിടം തേടുമെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നിക്ഷേപം വഴി നികുതി വെട്ടിപ്പുകാരെ കണ്ടത്തൊന്‍ ആദായ നികുതി വകുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞു. 

അക്കൗണ്ടുകളില്‍ മുമ്പില്ലാത്തവിധം വന്‍ തുക നിക്ഷേപിച്ച 5,000ഓളം പേര്‍ക്ക് പണത്തിന്‍െറ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ ഒന്നും ചെയ്യില്ളെന്ന് കരുതി ജനങ്ങള്‍ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. കണക്കില്‍പെടാത്ത പണം കണ്ടത്തൊന്‍ തങ്ങള്‍ ആഴ്ച തോറും വിശകലനം നടത്തുന്നുണ്ടായിരുന്നു -ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    
News Summary - Rs 4 lakh crore of cash deposits so far may be suspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.