ബംഗളൂരു: അപൂർവ ഇനത്തിൽ പെട്ട ഏതാണ്ട് 2.5 ലക്ഷം രൂപ വിലവരുന്ന തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബംഗളൂരു യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തിൽ ഹൈ വോൾട്ടേജ് ലൈനിൽ അരുൺ കുമാറിന്റെ കൈ തട്ടിയത്.
ബംഗളൂരുവിലെ ഗിരിനഗർ ഭാഗത്താണ് സംഭവം. ബിസിനസുകാരനായ അരുൺ കുമാർ വളർത്തുന്നതാണ് മകാവു ഇനത്തിൽ പെട്ട തത്ത. കൂട്ടിൽ നിന്ന് പറന്നുപോയ തത്ത വൈദ്യുത ലൈനിനു സമീപം നിലയുറപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം. തുടർന്ന് കൈയിൽ ഒരു സ്റ്റീൽ പൈപ്പുമായി തത്തയെ തിരികെ കൊണ്ടുവരാനായി കോമ്പൗണ്ട് ഭിത്തിയിൽ കയറി. രക്ഷാപ്രവർത്തനത്തിനിടെ പൈപ്പ് ഉയർന്ന വോട്ടേജുള്ള ലൈനിൽ തട്ടി അരുൺ കുമാറിന് വൈദ്യതാഘാതമേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ കുമാർ കോമ്പൗണ്ട് വാളിൽ നിന്ന് താഴേക്കു വീഴുകയും ചെയ്തു.
യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നിർമിക്കുന്ന ബിസിനസായിരുന്നു അരുൺ കുമാറിന്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.