അധികാരമേൽക്കുന്നതിന്​ മുമ്പ്​ തന്നെ 2000 രൂപ നോട്ടിൽ ഉൗർജിത്​ പ​േട്ടലി​െൻറ ഒപ്പ്​

ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ ഗവർണറായി അധികാരമേൽക്കുന്നതിന്​ മുമ്പ്​ തന്നെ 2000 രൂപ നോട്ടിൽ ഉൗർജിത്​ പ​േട്ടലി​​െൻറ ഒപ്പ്​ ​. ഹിന്ദുസ്ഥാൻ ടൈംസാണ്​ ഇത്​ സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ആഗസ്​റ്റ്​ 22നാണ്​ റിസർവ്​ ബാങ്ക്​ പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്​. അച്ചടി ആരംഭിക്കു​േമ്പാൾ രഘുറാം രാജനായിരുന്നു റിസർവ്​ ബാങ്ക്​ ഗവർണർ. സെപ്​തംബർ നാലിനാണ്​ പുതിയ ഗവർണർ ഉൗർജിത്​ പ​േട്ടൽ ചുമതലയേറ്റത്​. അങ്ങനെയെങ്കിൽ 2000 രൂപ നോട്ടുകളിൽ വരേണ്ടിയിരുന്നത്​ അന്ന്​ റിസർവ്​ ബാങ്ക്​ ഗവർണറായ രഘുറാം രാജ​​െൻറ ഒപ്പായിരുന്നു.

ഇൗ വിഷയത്തിൽ വ്യക്​തത വരുത്താൻ റിസർവ്​ ബാങ്കിന്​ പലരും അയച്ച മെയിലുകൾക്ക്​ ഇതുവരെയായിട്ടും ബാങ്ക്​ മറുപടി നൽകിട്ടിയില്ലെന്നതും സംഭവത്തി​​െൻറ ദുരൂഹത വർധിപ്പിക്കുന്നു​. 2000 രൂപ നോട്ടുകൾ അച്ചടിക്കാനുള്ള നടപടികൾ ജൂണിൽ തന്നെ ആരംഭിച്ചതായി സർക്കാർ പാർലമ​െൻറിൽ വ്യക്​തമാക്കിയിരുന്നു.അച്ചടി തുടങ്ങി ​ആഴ്​ചകൾക്ക്​ ശേഷമാണ്​ റിസർവ്​ ബാങ്ക്​ ഗവർണറായി ഉൗർജിത്​ പ​േട്ടൽ ചുമതല ഏറ്റെടുത്തിരിക്കുന്നത്​. 

 നവംബർ 23ന്​ മാത്രമാണ്​ പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചിരിക്കുന്നത്​. നോട്ട്​ പിൻവലിക്കൽ മൂലം ഉണ്ടായ കറൻസി ക്ഷാമത്തിന്​ ഒരു പരിധി വരെ കാരണം 500 രൂപ നോട്ടുകൾ അച്ചടിക്കാൻ വൈകിയതാണ്​. 2000 രൂപ നോട്ടുമായി ബന്ധപ്പെട്ട്​ ഇതിനകം തന്നെ നിരവധി വിവാദങ്ങൾ ഉയർന്ന്​ വന്നു കഴിഞ്ഞു. 

Tags:    
News Summary - Rs 2,000 notes printed when Rajan was RBI governor but bear Patel’s signature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.