ട്രെയിനിനടിയിലേക്ക് വീഴാതെ യാത്രക്കാരനെ രക്ഷിക്കുന്ന ആർ.‌പി.‌എഫ് ഉദ്യോഗസ്ഥൻ (വിഡിയോ ദൃശ്യം)

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച ഭിന്നശേഷിക്കാരനെ അടിയിലേക്ക്​ വീണുപോകാതെ രക്ഷിച്ച്​ ആർ.പി.എഫ്​ ഉദ്യോഗസ്​ഥൻ



മുംബൈ: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അടിയിലേക്ക് വീഴാൻപോയ ഭിന്നശേഷിക്കാരനെ രക്ഷിച്ച് റെയിൽ‌വേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർ.‌പി‌.എഫ്) ഉദ്യോഗസ്ഥൻ. മഹാരാഷ്​ട്രയിലെ പൻ‌വേൽ സ്​റ്റേഷനിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്​ മൂന്നേ മുക്കാലോടെയായിരുന്നു സംഭവം.

ഭിന്നശേഷിക്കാരനായ ഒരാൾ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതും യാത്രക്കാരിലൊരാൾ അയാളെ സഹായിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനിടയിൽ നില തെറ്റി ട്രെയിനിന്‍റെ അടിയിലേക്ക് വീഴാൻ പോകുന്ന ഇയാളെ ആർ.‌പി.‌എഫ് ഉദ്യോഗസ്ഥൻ തക്കസമ​യത്തെത്തി പിന്നോട്ട് വലിച്ചു രക്ഷിക്കുകയായിരുന്നു.

Tags:    
News Summary - RPF man saves differently-abled man from falling under train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.