‘സാമൂഹിക അകലം’ പാലിച്ച്​ കുട്ടികളോടൊപ്പം നീന്തിക്കളിച്ച്​ കർണാടക മന്ത്രി; വിമർശനവുമായി കോൺഗ്രസ്​

ബംഗളൂര​ു: കോവിഡ്​ കാലത്ത്​ ‘സാമൂഹിക അകലം’ പാലിച്ച്​ കുട്ടികൾക്കൊപ്പം നീന്തികളിക്കുന്ന ചിത്രം പങ്കുവെച്ച കർണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകറിനെ നടപടി വിവാദത്തിൽ. സംസ്ഥാനത്തെ കോവിഡ്​ പ്രതിരോധത്തി ൻെറ ചുമതലയുള്ള മന്ത്രി സാമൂഹിക അകലം എന്നതിനെ പരിഹസിക്കുകയാണെന്നും സാഹചര്യം ഉൾക്കൊള്ളാതെ ഡോക്​ടർ കൂടിയായ മ ന്ത്രി നിരുത്തരപരമായി പെരുമാറുകയാണെന്നും കോൺഗ്രസ്​ ആരോപിച്ചു.

ഡോ. സുധാകർ ത​​െൻറ മൂന്നു കുട്ടികൾക്കൊപ്പം സ്വിമ്മിങ്​പൂളിൽ നീന്തുന്ന ചിത്രം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. “വളരെക്കാലത്തിന്​ ശേഷം എൻെറ കുട്ടികളോടൊപ്പം നീന്താൻ ചേർന്നു. ഇവിടെയും സാമൂഹിക അകലം പാലിച്ചതായി പ്രതീക്ഷിക്കുന്നു’’ -എന്ന അടികുറിപ്പോടെയാണ്​ മന്ത്രി പൂളിൽ നിന്നുള്ള ചിത്രം പോസ്​റ്റ്​ ചെയ്​തത്​.

കോവിഡ്​ വ്യാപനത്തി​​െൻറ സഹാചര്യത്തിൽ പ്രതിരോധ ചുമതലയുള്ള വ്യക്തി തന്നെ ഇത്തരത്തിൽ നിരുത്തരപരമായി പെരുമാറുകയും സമയം നഷ്​ടപ്പെടുത്തുകയും ചെയ്യുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാർ ട്വിറ്ററിലൂടെ വിമർശിച്ചു.

ലോകം മുഴുവൻ ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കോവിഡ്​ ചുമതലയുള്ള നിരുത്തപരമായി പെരുമാറുകയും നീന്തികളിച്ച്​ സമയം ചെലവഴിക്കുകയുമാണ്​. ഇത്​ ധർമ്മിക- നൈതിക മാദണ്ഡങ്ങൾക്ക്​ അപ്പുറത്താണ്​. സ്വന്തം നിലക്ക്​ മന്ത്രി രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം -​ശിവകുമാർ ട്വീറ്റ്​ ചെയ്​തു.

സംസ്ഥാന സർക്കാരിൻെറ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളു​െട ഏകോപന ചുമതലയുള്ള വ്യക്തിയാണ്​ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ. സംസ്ഥാന ആരോഗ്യമന്ത്രിയായ ബി ശ്രീരാമുലുവാണ്​ ഈ ദൗത്യത്തിന്​​ സുധാകറിനെ തെരഞ്ഞെടുത്തത്​.

Tags:    
News Summary - Row Over Pool Photo Of Karnataka Minister, Part Of COVID-19 Response -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.