അനുജനെ കഴുത്തറുത്തു​ കൊന്ന പെൺകുട്ടി അറസ്​റ്റിൽ

റോഹ്​തക്​: ​15 വയസ്സുകാര​െന വീടിനകത്ത്​ കഴുത്തറുത്ത്​ ​െകാല്ലപ്പെട്ട നിലയിൽ​ കണ്ടെത്തിയ കേസിൽ 19കാരിയായ സഹോദരി അറസ്​റ്റിൽ. പ്ലസ്​ ടു വിദ്യാർഥിനിയായ കാജൽ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അനുജൻ മോണ്ടി സിങ്​ നിരന്തരം അമ്മയോട്​ പറഞ്ഞു കൊടുക്കുന്നതി​​​െൻറ പ്രതികാരമായാണ്​ ക്രൂരമായ കൊല. ഹരിയാനയിലെ റോഹ്തകിലെ സമർഗോപാൽപൂർ ഗ്രാമത്തിലാണ്​ ദാരുണമായ സംഭവം​. ​

കൊലപാതകത്തിന്​ ശേഷം ഫാക്​ടറിയിൽ ജോലി ​ചെയ്യുന്ന അമ്മ സുശീലയെ ഫോണിൽ വിളിച്ച്​ പിതാവ്,​ മോണ്ടിയെ കൊലപ്പെടുത്തിയെന്നും തന്നെയും കൊല്ലാൻ ശ്രമിച്ചുവെന്നും പെൺകുട്ടി കളവ് പറയുകയായിരുന്നു. കൃഷിക്കാരനായ പിതാവ് ​തേജ്​പാൽ ജോലിയുടെ ഭാഗമായി പുറത്തായിരുന്നു.  ​ 

വീട്ടിലെത്തിയ അമ്മ കാണുന്നത്​ ​േമാണ്ടിയുടെ മൃതദേഹമാണ്​. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. മാസങ്ങളായി കുട്ടികളോട്​ തേജ്​പാലിന്​​ നല്ല ബന്ധമായിരുന്നില്ലെന്ന്​ അമ്മ മൊഴി നൽകിയതോടെ പൊലീസ്,​ കൊലപാതക കുറ്റത്തി​ന്​ പിതാവിനെ അറസ്​റ്റ്​ ചെയ്തു. 

കാജൽ നൽകിയ മൊഴിയിൽ സംശയം തോന്നി കൂടുതൽ അ​േന്വഷണത്തിലേക്ക്​ നീങ്ങിയ പൊലീസ്​ പിന്നീട്​ കണ്ടെത്തിയത്​ ഞെട്ടിക്കുന്ന വിവരങ്ങൾ. വിശദമായ ചോദ്യം ചെയ്യലിൽ കാജൽ കുറ്റം സമ്മതിച്ചു.

തന്ത്രപൂർവം കളിയെന്ന രീതിയിൽ മോണ്ടിയെ കസേരയിൽ ഇരുത്തിയ കാജൽ ​ൈ​കകാലുകൾ കെട്ടിയതിന്​ ശേഷം കണ്ണുകൾ മൂടി. തുടർന്ന് ചുറ്റിക കൊണ്ട്​ അനുജനെ നിരവധി തവണ തലക്കടിച്ച്​ മാരകമായി പരിക്കേൽപിച്ചു. കൂടാതെ​ കത്തി കൊണ്ട്​ കഴുത്തറുത്ത്​ കൊലപ്പെടുത്തുകയും ചെയ്​തു. കൊലപാതകം നടത്തിയ ശേഷം മൃതദേഹം ബെഡിനടിയിൽ ഒളിപ്പിക്കുകയും റൂമിലുണ്ടായിരുന്ന ചോര കഴുകി കളയുകയും ചെയ്തു. 

തുടർന്ന്​ പാനിപത്തിലേക്ക്​ ബസ്​ കയറി പെൺകുട്ടി അവിടെ എത്തിയ ശേഷം അമ്മയെ ഫോണിൽ വിളിച്ച്​ അനുജനെ അച്ഛൻ കൊന്ന വിവരവും ത​ന്നെ കൊല്ലാൻ ശ്രമിച്ചതും അറിയിച്ചു. അമ്മയുടെ പരാതിപ്രകാരം തേജ്​പാലിനെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ അയാളെ ചോദ്യം ചെയ്​തപ്പോൾ മക​ൻ മരിച്ച കാര്യത്തെ കുറിച്ച്​ പോലും അയാൾ ബോധവാനായിരുന്നില്ല. ഇതിൽ സംശയം തോന്നിയത് പൊലീസിന്‍റെ തുടരന്വേഷണത്തിന് വഴിവെച്ചു. 
 

Tags:    
News Summary - Rohtak woman Killed brother for telling mother about her boyfriend - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.