കഠിനതരമായ വഴികള്‍ പിന്നിട്ട് ഞങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും –രാജ വെമുല

ഹൈദരാബാദ്: കടന്നുപോയത് കയ്പ്പേറിയ അനുഭവങ്ങളുടെയും നീതിനിഷേധത്തിന്‍െറയും കഠിനതരമായ വഴിയിലൂടെയായിരുന്നുവെന്ന് രോഹിത് വെമുലയുടെ ജ്യേഷ്ഠന്‍ രാജ വെമുല. സഹോദരന്‍െറ വേര്‍പാട് നല്‍കിയ ആഴമേറിയ വേദനയുടെ വര്‍ഷം പിന്നിടവെയാണ് അദ്ദേഹം മനസ്സു തുറന്നത്.
 ‘നീതിക്കുവേണ്ടിയുള്ള പോരാട്ടം കടുപ്പമേറിയതാണ്. എന്‍െറ സഹോദരന് നീതി കിട്ടിയില്ളെന്ന് മാത്രമല്ല, ഞങ്ങള്‍ ദലിതരോ പിന്നാക്ക വിഭാഗത്തില്‍പെട്ടവരോ അല്ളെന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്തൊക്കെതന്നെ ആയാലും അവസാനം ഞങ്ങള്‍തന്നെ വിജയിക്കും. സഹോദരന്‍െറ മരണത്തിനുത്തരവാദികള്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും’ - അദ്ദേഹം പറഞ്ഞു.
രോഹിത് വിട പറഞ്ഞ് ഏറെ നാളുകള്‍ക്കുശേഷം അടുത്തിടെയാണ് അമ്മ അതിന്‍െറ ആഘാതത്തില്‍നിന്ന് പതുക്കെ പുറത്തുകടന്നതെന്നും രാജ പറഞ്ഞു. അവര്‍ ഇപ്പോള്‍ തയ്യല്‍ജോലിക്ക് പോയിത്തുടങ്ങി. രാജ്യത്തുടനീളം ജാതീയവും അല്ലാത്തതുമായ വിവേചന- വിദ്വേഷത്തില്‍ ഇരകളാക്കപ്പെടുന്നവരുടെ അടുത്ത് അമ്മ ഓടിയത്തെുന്നു. ഉനയിലും ജെ.എന്‍.യുവിലും ജിഷയെന്ന നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട പെരുമ്പാവൂരിലും ഞങ്ങള്‍ പോയി. ഇവരുടെയെല്ലാം ഭീകരകഥകളിലൂടെ മണിക്കൂറുകളോളം സഞ്ചരിച്ചു. ദലിത് ഐക്യത്തിനുവേണ്ടി രാജ്യത്തുടനീളം യോഗങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നു. കാലങ്ങളായി അനീതിക്ക് ഇരകളാവുന്ന ഇത്തരം ജനവിഭാഗങ്ങള്‍ക്കുവേണ്ടി പോരാട്ടം തുടരുകതന്നെ ചെയ്യും’. രോഹിത് ജീവിച്ചിരിക്കുന്നില്ളെന്ന യാഥാര്‍ഥ്യത്തിലേക്ക് തങ്ങള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ളെന്നും രാജ വേദനയോടെ മനസ്സു തുറക്കുന്നു. അവന്‍ ആയിരുന്നു ഞങ്ങളുടെ കുടുംബത്തിന്‍െറ ചാലകശക്തി. നിരവധി ചിന്തകളും ആശയങ്ങളും ഞങ്ങളോട് സദാ പങ്കുവെക്കുമായിരുന്നു -രാജ പറഞ്ഞു.
 രോഹിത് കഴിഞ്ഞ ജനുവരിയില്‍ സര്‍വകലാശാല കാമ്പസില്‍ സ്വയം ജീവനൊടുക്കുമ്പോള്‍ ഹൈദരാബാദിലെ നാഷനല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോജക്ട് ഫെലോ ആയിരുന്നു രാജ വെമുല. സഹോദരന്‍െറ മരണശേഷം അദ്ദേഹത്തിന്‍െറ അവിടേക്കുള്ള പോക്ക് പലതവണ മുടങ്ങി. മൂന്നു മാസത്തോളം രാജയുടെ പോസ്റ്റ് അധികൃതര്‍ ഒഴിച്ചിട്ടു. തിരികെ പ്രവേശിക്കാനാവില്ളെന്ന് ഒടുവില്‍ നിവൃത്തിയില്ലാതെ അദ്ദേഹം അറിയിക്കുന്നതുവരെ.  പ്രതിഷേധങ്ങള്‍ തുടര്‍ന്നു. തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പിന്തുണച്ചവരുടെ ബാഹുല്യം കണ്ട് നീതി ലഭിക്കുമെന്ന് രാജയും അമ്മയും കരുതി.
എന്നാല്‍, വര്‍ഷം ഒന്നു കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു, ഒരു മാറ്റവും സംഭവിച്ചിട്ടില്ളെന്ന്. ജാതീയവിവേചനം എവിടെയും കടുത്തതോതില്‍ തുടരുന്നു.
എന്നാലും, തങ്ങള്‍ പോരാട്ടം അവസാനിപ്പിക്കില്ളെന്നും ഈ ജനതക്ക് സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നദിനമാണ് താന്‍ ഇപ്പോള്‍ സ്വപ്നം കാണുന്നതെന്നും രാജ പറയുന്നു. ആ വഴി സര്‍വകലാശാലയിലേക്കോ അമ്പലത്തിലേക്കോ എവിടേക്കുമാവട്ടെ.  മറ്റു ചില കൊച്ചു സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു.  
അമ്മക്ക് ഹൈദരാബാദ് സര്‍വകലാശാല കാമ്പസില്‍ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം. തന്‍െറ മകന്‍ ജീവന്‍ ബലി നല്‍കിയ  മണ്ണില്‍ ഒരു അമ്മക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ പിന്നെ അവിടെ മറ്റെന്ത് സ്വാതന്ത്ര്യമുണ്ടെങ്കിലും എന്താണ് പ്രയോജനമെന്നും രാജ ചോദിക്കുന്നു.

Tags:    
News Summary - rohit vemula remembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.