വാദ്രയെ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്​തു; കൂട്ടിക്കൊണ്ടു പോകാൻ പ്രിയങ്കയെത്തി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്​ റോബർ ട്ട്​ വാദ്രയെ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) വ്യാഴാഴ്​ച വീണ്ടും ചോദ്യം ചെയ്​തു. ലണ്ടനിൽ അനധികൃത സ് വത്ത്​ വാങ്ങാൻ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ്​ തുടർച്ചയായ രണ്ടാം ദിവസവും വാദ്രയെ ചോദ്യം ചെയ്​തത്​. ഒമ ്പതു മണിക്കൂർ നീണ്ട നടപടിക്രമത്തിനൊടുവിൽ പുറത്തിറങ്ങിയ വാദ്രയെ കൂട്ടിക്കൊണ്ടുപോകാൻ, ജാംനഗർ ഹൗസിലെ ഇ.ഡി ഒാഫിസിനു മുന്നിൽ പ്രിയങ്ക ഗാന്ധി വാഹനവുമായി കാത്തിരിപ്പുണ്ടായിരുന്നു. ഇദ്ദേഹത്തെ ശനിയാഴ്​ച വീണ്ടും വിളിപ്പിച്ചേക്കുമെന്നറിയുന്നു.

ബ്രിട്ടനിൽ ആസ്​തി സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട്​ അന്വേഷണ ഏജൻസിക്ക്​ ലഭിച്ച രേഖകളെ ആസ്​പദമാക്കി കൂടുതൽ ചോദ്യങ്ങൾക്ക്​ ഉത്തരം തേടാനായാണ്​ വാദ്രയെ വിളിച്ചുവരുത്തിയതെന്ന്​ അധികൃതർ പറഞ്ഞു. ത​​​െൻറ പക്കലുള്ള ചില രേഖകൾ വാദ്ര കൈമാറിയതായും കൂടുതൽ രേഖകൾ ലഭ്യമാക്കുമെന്ന്​ പറഞ്ഞുവെന്നും ഇ.ഡി വൃത്തങ്ങൾ വിശദീകരിച്ചു. ബുധനാഴ്​ചത്തെ അഞ്ചര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ അധികൃതരുടെ മുഴുവൻ ചോദ്യങ്ങൾക്കും വാദ്ര ഉത്തരം നൽകിയിരുന്നതായി അദ്ദേഹത്തി​​​െൻറ അഭിഭാഷകൻ അറിയിച്ചു. വ്യാഴാഴ്​ച 11.25 ഒാടെ അദ്ദേഹം ഇ.ഡി ഒാഫിസിലെത്തുന്നതിനു മു​േമ്പതന്നെ അഭിഭാഷകസംഘം സ്​ഥലത്തെത്തിയിരുന്നു.

ലണ്ടനിൽ ഒട്ടനവധി പുതിയ ആസ്​തികൾ വാദ്ര വാങ്ങിക്കൂട്ടിയതായി വിവരമുണ്ട്​ എന്ന്​ ഡൽഹി കോടതി മുമ്പാകെ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ അവകാശപ്പെട്ടിരുന്നു. എന്നാൽ, രാഷ്​ട്രീയപരമായ കാരണങ്ങളാലുള്ള വേട്ടയാടലാണ്​ ഇത്​ എന്നാണ്​ വാദ്രയുടെ നിലപാട്​. ത​​​െൻറ കക്ഷി ഒരു നിയമവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല എന്ന്​ അദ്ദേഹത്തി​​​െൻറ അഭിഭാഷകൻ കെ.ടി.എസ്​ തുൾസി വ്യാഴാഴ്​ച പറഞ്ഞു.

Tags:    
News Summary - Robert Vadra Grilled For 5 Hours, Will Be Questioned Today As Well- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.